ഇൗ വർഷം ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം ഹാജിമാർ
text_fieldsന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽനിന്ന് ഇൗ വർഷം രണ്ടുലക്ഷം പേരാണ് പോ കുന്നതെന്ന് കേന്ദ്രം. ഇതിൽ 48 ശതമാനം സ്ത്രീകളാെണന്നും ന്യൂനപക്ഷകാര്യ മന്ത്രി മുഖ് താർ അബ്ബാസ് നഖ്വി പറഞ്ഞു. 2380 സ്ത്രീകളാണ് അടുത്ത ബന്ധുവായ പുരുഷെൻറ (മഹ്റം) തുണയി ല്ലാതെ ഹജ്ജ് തീർഥാടനത്തിന് പെങ്കടുക്കുന്നത്. കഴിഞ്ഞ വർഷം ഇത് 1180 ആയിരുന്നു. പുരുഷ തുണയില്ലാതെ േപാകുന്നവരെ നറുക്കെടുപ്പില്ലാതെയാണ് തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ഹജ്ജ് കമ്മിറ്റി മുഖേന 1,40,000 പേരും വിവിധ ഹജ്ജ് ഗ്രൂപ്പുകൾ വഴി 60,000 പേരുമാണ് പോകുന്നത്. രാജ്യത്തെ 21 കേന്ദ്രങ്ങളിൽ നിന്നാണ് തീർഥാടകർ പുറപ്പെടുക. ജൂൈല നാലിന് ഡൽഹി, ശ്രീനഗർ, ഗുവാഹതി, ഗയ എന്നിവിടങ്ങളിൽനിന്നായി ആദ്യ വിമാനം പുറപ്പെടും. കേരളത്തിൽനിന്നുള്ള ആദ്യ സംഘം കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ജൂലൈ ഏഴിന് പുറപ്പെടും. കൊച്ചിയിൽനിന്ന് ജൂലൈ 14നും മംഗളൂരുവിൽനിന്ന് ജൂലൈ 17നും ആദ്യസംഘം പുറപ്പെടും. തീർഥാടകരുടെ സുരക്ഷക്കായി മക്കയിൽ 16ഉം മദീനയിൽ മൂന്നും ആശുപത്രികൾ സജ്ജീകരിച്ചതായും മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു.
കേരളത്തിൽ 335 പേർക്ക് കൂടി അവസരം
കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് 335 പേർക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയിലുൾപ്പെട്ട 2612 മുതൽ 3067 വരെയുള്ളവർക്കാണിത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ അതത് അപേക്ഷകരുടെ എംബാര്‍ക്കേഷന്‍ പോയൻറ് പ്രകാരമുള്ള മൊത്തം തുക, എസ്.ബി.ഐയിലോ യൂനിയന്‍ ബാങ്കിലോ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദിഷ്ട ചലാനിൽ അടക്കണം. പണമടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റ് എന്നിവ ജൂൺ 28ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലെത്തിക്കണം. വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.