പാകിസ്താനിൽ കാണാതായ മതപുരോഹിതർ െഎ.എസ്.െഎ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പാകിസ്താനിലെത്തിയ മുസ്ലിം മതപുരോഹിതർ പാകിസ്താൻ രഹസ്യാന്വേഷണ എജൻസി െഎ.എസ്.െഎയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത ഒൗദ്യോഗിക വക്താവിനെ ഉദ്ധരിച്ച് പി.ടി.െഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സെയ്യിദ് ആസിഫ് അലി നിസാമിയെയും (80) ബന്ധുവായ നസീം നിസാമിയെ (60)യുമാണ് പാകിസ്താനിൽ കാണാതായത്. ലാഹോറിലെ പ്രശസ്ത സൂഫീ ദർഗയായ ദഅത ദർബാർ സന്ദർശിക്കാൻ പോയതായിരുന്നു ഇരുവരും. പതിനാലാം തീയതി ആസിഫ് അലിയും നസീം നസീമും ലാഹോറിലെ ദഅത ദർബാർ ദർഗ സന്ദര്‍ശിച്ചിരുന്നു. പിന്നീട് കറാച്ചിയിലേക്ക് പോകുന്നതിനായി ലാഹോര്‍ എയര്‍പോര്‍ട്ടിലെത്തിയ നസീമിനെ അധികൃതര്‍ തടയുകയും ആസിഫ് അലിയെ വിമാനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, ലാഹോറില്‍ എത്തിയ ആസിഫ് അലിയെയും പാക് അധികൃതര്‍ തടയുകയായിരുന്നു എന്നാണ് പുറത്ത് വന്ന വിവരം.
വിഷയത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് നേരത്തെ ഇടപെടുകയും സംഭവത്തെക്കുറിച്ച് പാകിസ്താനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരെയും കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന നിലപാടിലാണ് പാകിസ്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.