ഗുജറാത്തിൽ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് കേൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കി വീണ്ടും എം.എൽ.എമാരുടെ രാജി. വെള്ളിയാഴ്ച മൂന്നുപേർ കൂടി രാജിവെച്ചതോടെ രണ്ടുദിവസത്തിനകം പാർട്ടിവിട്ട എം.എൽ.എമാരുടെ എണ്ണം ആറായി. ഇതോടെ നിയമസഭയിലെ കോൺഗ്രസിെൻറ അംഗബലം 57ൽനിന്ന് 51ആയി കുറഞ്ഞു.
ആഗസ്റ്റ് എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് അഹമ്മദ് പേട്ടലിനെ രംഗത്തിറക്കിയ കോൺഗ്രസിന് നിയമസഭാംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് കടുത്ത തലവേദനയായിരിക്കുകയാണ്. ഇതിനിടെ രണ്ട് എം.എൽ.എമാർ കൂടി പാർട്ടിവിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. മാൻസിങ് ചൗഹാൻ, ഛനബായി ചൗധരി, രാംസിങ് പാർമർ എന്നിവരാണ് വെള്ളിയാഴ്ച പാർട്ടിവിട്ടത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികളുടെ സ്ഥാനാർഥിയായി മത്സരിച്ച മീര കുമാറിന് ഗുജറാത്തിലെ 57 കോൺഗ്രസ് എം.എൽ.എമാരിൽ 49പേർ മാത്രമാണ് വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.