ജെല്ലിക്കെട്ട്; തമിഴ്നാട്ടിൽ മൂന്ന് മരണം; സമ്മാനപ്പെരുമഴ പ്രഖ്യാപിച്ച് രാഷ്ട്രീയക്കാർ
text_fieldsകോയമ്പത്തൂർ: തമിഴ്നാടിെൻറ വിവിധയിടങ്ങളിൽ നടന്ന ജെല്ലിക്കെട്ടിൽ മൂന്ന് മരണം. ശിവഗംഗ ജില്ലയിൽ കാരക്കുടി തിരുപ്പത്തൂരിന് സമീപം ശിറാവയലിൽ കാളകളുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. കാണികളായ രാമനാഥൻ, കാശി എന്നിവരാണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുച്ചി മണപാറ അവറാങ്കാട്ടിൽ നടന്ന ജെല്ലിക്കെട്ടിൽ പുതുക്കോട്ട ഇടയപട്ടി ചോലയ്യനും മരിച്ചു. ഇവിടെ നാൽപതോളം പേർക്ക് പരിക്കേറ്റു. മറ്റിടങ്ങളിലും ജെല്ലിക്കെട്ടുകൾ അരങ്ങേറി.
അലങ്കാനല്ലൂർ ജെല്ലിക്കെട്ടിൽ സമ്മാനപ്പെരുമഴ
മധുര ജില്ലയിലെ പ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ടിൽ സമ്മാനപ്പെരുമഴ. കാളകളെ തുറന്നുവിടുന്ന വാടിവാസലിൽനിന്ന് കാളകളുടെ മുതുകിൽ പിടിച്ച് നിശ്ചിത ദൂരം കടന്ന യുവാക്കൾക്കും ആർക്കും പിടികൊടുക്കാതെ ചീറിപ്പാഞ്ഞ കാളകളുടെ ഉടമസ്ഥർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഒാരോ വിജയിക്കും റൊക്കപണം, സ്വർണ- വെള്ളിനാണയങ്ങൾ, വിവിധ ഗ്രഹോപകരണങ്ങൾ തുടങ്ങി ഇരുപതിലധികം സമ്മാനങ്ങളാണ് നൽകിയത്.
എം.എൽ.എമാർ ഉൾപ്പെട്ട ജനപ്രതിനിധികളും വ്യവസായ പ്രമുഖരും വൻ തുകയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. ബൈക്കുകൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളും സമ്മാനിച്ചു. ഒമ്പത് കാളകളെ പിടിച്ച അലങ്കാനല്ലൂർ അജയ് എന്ന യുവാവിനും മികച്ച നിലയിൽ കാളയെ പരിശീലിപ്പിച്ച മധുര സന്തോഷിനും മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വക കാറുകൾ സമ്മാനിച്ചു. ചൊവ്വാഴ്ച രാവിലെ ജെല്ലിക്കെട്ട് മൈാനത്തിലെ പ്രത്യേക പവലിയനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നേരത്തെ ജെല്ലിക്കെട്ടുമായി ബന്ധെപ്പട്ട ഫോേട്ടാ പ്രദർശനമേളയും മുഖ്യന്ത്രി തുറന്നു. ജെല്ലിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പ് സംഘാടക സമിതിയും മന്ത്രിമാർ ഉൾപ്പെട്ട ജനപ്രതിനിധികളും കാളപിടിയൻമാരും പ്രതിജ്ഞയെടുത്തു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മൃഗപീഡനം ഉൾപ്പെടെ നടത്തുന്നുണ്ടോയെന്ന് അറിയാൻ കേന്ദ്ര മൃഗക്ഷേമ ബോർഡ് കൺവീനർ എസ്.കെ. മിത്തലിെൻറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും സ്ഥലത്തുണ്ടായിരുന്നു. 571 കാളകളും 697 യുവാക്കളുമാണ് ജെല്ലിക്കെട്ടിൽ പെങ്കടുത്തത്. 40ഒാളം പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരെ മധുര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.