‘ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു’; മധ്യപ്രദേശിൽ രണ്ടുപേർ എൻ.ഐ.എ കസ്റ്റഡിയിൽ
text_fieldsഭോപ്പാൽ: "ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാൻ ആളുകളെ പ്രേരിപ്പിച്ചു" എന്നാരോപിച്ച് മധ്യപ്രദേശിൽ രണ്ട് മുസ്ലിം യുവാക്കളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മൂന്ന് പേരുടെയും വീടുകളിൽ റെയ്ഡ് നടത്തി.
അബ്ദുൽ അസീസ് (40), ഷോയിബ് ഖാൻ (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മധ്യപ്രദേശിലെ സിയോനി സ്വദേശികളാണ് ഇവർ.കഴിഞ്ഞ വർഷം കർണാടകയിലെ ശിവമോഗയിൽ മൂന്ന് ഐ.എസ് ഭീകരർ ബോംബ് സ്‌ഫോടനം നടത്തുകയും ദേശീയ പതാക കത്തിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് എൻ.ഐ.എ ഭാഷ്യം.
ഇരുവരുടെയും വീടുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ഹാർഡ് ഡിസ്‌കുകളും പുസ്തകങ്ങളും എൻ.ഐ.എ സംഘം പിടിച്ചെടുത്തതായി സിയോനി സീനിയർ പൊലീസ് ഓഫീസർ റാംജി ശ്രീവാസ്തവ പറഞ്ഞു. "ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുക" എന്ന ആഹ്വാനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും ഇവരുടെ വീടുകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.