Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തർവാഹിനി രഹസ്യം...

അന്തർവാഹിനി രഹസ്യം ചോർത്തിയ സൈനികർക്കെതിരെ കുറ്റപത്രം

text_fields
bookmark_border
അന്തർവാഹിനി രഹസ്യം ചോർത്തിയ സൈനികർക്കെതിരെ കുറ്റപത്രം
cancel

ന്യൂഡൽഹി: അന്തർവാഹിനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന്​ നാവികസേനയിൽനിന്ന്​ വിരമിച്ച രണ്ട്​ ഓഫിസർമാരും പദവി വഹിക്കുന്ന രണ്ട്​ കമാൻഡർമാരും അടക്കം ആറു പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം. അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ്​ കുറ്റപത്രം.

ഇന്ത്യയുടെ കിലോ ക്ലാസ്​ അന്തർവാഹിനിയുമായി ബന്ധപ്പെട്ട രഹസ്യ വാണിജ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ്​ ഇവർക്കെതിരായ കുറ്റം. ​നാവികസേനയിൽനിന്ന്​ വിരമിച്ച ഓഫിസർമാരായ രൺദീപ്​സിങ്​, എസ്​.ജെ സിങ്​ എന്നിവരെ കഴിഞ്ഞ സെപ്​തംബർ മൂന്നിന്​ സി.ബി.ഐ അറസ്​റ്റു ചെയ്​തിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിലാണ്​ കുറ്റപത്രം. റിട്ട. കമഡോർ രൺദീപ്​സിങ്ങി​െൻറ പക്കൽനിന്ന്​ റെയ്​ഡ്​ നടത്തി രണ്ടു കോടിയോളം രൂപ കണ്ടെടുത്തിരുന്നു.

അന്വേഷണത്തെ തുടർന്ന്​ പശ്ചിമ നാവിക കേന്ദ്രത്തിലെ അന്നത്തെ കമാൻഡർ അജിത്​കുമാർ പാ​െണ്ഡയെ സി.ബി.ഐ അറസ്​റ്റു ചെയ്​തു. പാ​െണ്ഡക്കു കീഴിൽ പ്രവർത്തിച്ചുവന്ന മറ്റൊരു കമാൻഡറും അറസ്​റ്റിലായി. വിദേശ കമ്പനികൾക്കു വേണ്ടി പ്രവർത്തിച്ചു വന്ന മുൻ നാവിക ഓഫിസർമാർക്ക്​ അന്തർവാഹിനി സംബന്ധിച്ച രഹസ്യങ്ങൾ പദവിയിലിരുന്ന ഇവർ രണ്ടുപേരും കൈമാറിയെന്ന്​ സി.ബി.ഐ കണ്ടെത്തി.

ഈ ചാരവൃത്തിയുമായി ബന്ധപ്പെട്ട്​ റിയർ അഡ്​മിറൽ അടക്കം ഡസനിലേറെ പേരെ ചോദ്യം ചെയ്​തിരുന്നു. ഈ വർഷമാദ്യം നേവിയിൽനിന്ന്​ വിരമിച്ച കമാൻഡർ എസ്​.ജെ സിങ്​ ഇന്ത്യൻ നാവിക സേനാ പദ്ധതികളിൽ താൽപര്യമുള്ള കൊറിയൻ കമ്പനിക്കു വേണ്ടിയാണ്​ പ്രവർത്തിച്ചു വന്നത്​.

അറസ്​റ്റിലായവരുടെ ജാമ്യ ശ്രമം തടയുന്നതിനാണ്​ അടിയന്തരമായി കുറ്റപത്രം സമർപ്പിച്ചത്​. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി സി.ബി.ഐ വൃത്തങ്ങൾ വിശദീകരിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രഥമവിവര റിപ്പോർട്ട്​ പരസ്യപ്പെടുത്തിയിട്ടില്ല. സി.ബി.ഐയുടെ ഉന്നതതല ഉദ്യോഗസ്​ഥരാണ്​ അന്വേഷണ മേൽനോട്ടം വഹിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Submarine
News Summary - 2 Navy Commanders Among 6 Charged By CBI For Leaking Submarine Info
Next Story