Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാരാമുല്ലയിൽ പാക്​...

ബാരാമുല്ലയിൽ പാക്​ വെടിവെപ്പ്​: പരിക്കേറ്റ രണ്ട്​ സൈനികർ മരിച്ചു

text_fields
bookmark_border
ബാരാമുല്ലയിൽ പാക്​ വെടിവെപ്പ്​: പരിക്കേറ്റ രണ്ട്​ സൈനികർ മരിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്​മീരിലെ  നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ രണ്ട്​ ഇന്ത്യൻ സൈനികർ മരിച്ചു. ബാരാമുള്ളയിലെ രാംപുർ സെക്​ടറിൽ വെള്ളിയാഴ്​ച വൈകീട്ടാണ്​ പാക്​ വെടിവെപ്പുണ്ടായത്​​.  പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ച്​ അടിയന്തര ചികിത്സ നൽകിയെലങ്കിലും രണ്ട്​ പേർ മരിച്ചു.

പ്രകോപനമില്ലാതെ പാക്​ സൈനികർ വെടിയുതിർത്തത്  ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേ​െര ​ആക്രമണം നടത്തുകയായിരുന്നു. ഉടൻ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.

ഏപ്രിൽ 30 ന്​ പൂഞ്ചിലും പ്രകോപനമില്ലാതെ പാക്​ സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയിരുന്നു. ഏപ്രിൽ 29ന്​ പൂഞ്ച്​ ജില്ലയിലെ മൻകോട്ടിലും മെന്ദറിലും പാകിസ്​താൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefirejammu kashmirindia newsbaramulla
News Summary - 2 Soldiers Die Of Injuries As Pak Violates Ceasefire In Baramulla - India news
Next Story