Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ...

ജമ്മുകശ്​മീരിൽ കുഴിബോംബ്​ സ്​​േഫാടനത്തിൽ രണ്ട്​ ജവാൻമാർക്ക്​ വീരമൃത്യു

text_fields
bookmark_border
ജമ്മുകശ്​മീരിൽ കുഴിബോംബ്​ സ്​​േഫാടനത്തിൽ രണ്ട്​ ജവാൻമാർക്ക്​ വീരമൃത്യു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ നിയന്ത്രണരേഖക്ക്​ സമീപമുണ്ടായ കുഴിബോംബ്​ സ്​ഫോടനത്തിൽ രണ്ട്​ ജവാൻമാർക്ക്​ വീരമൃത്യു. മൂന്ന്​ പേർക്ക്​ പരിക്കേറ്റു. നൗഷേര-സുന്ദർബാനി സെക്​ടറിലാണ്​ സ്​ഫോടനമുണ്ടായത്​.

ഒരു ഓഫീസറും സൈനികനുമാണ്​ കൊല്ലപ്പെട്ടത്​. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ്​ അപകടത്തിൽപ്പെട്ടത്​. പരിക്കേറ്റവരെ ആർമി ആശുപത്രിയിലേക്ക്​ മാറ്റി. ഇതിൽ രണ്ട്​ പേരുടെ നില ഗുരുതരമാണ്​.

രജൗരി ജില്ലയിലെ പിർപാൻജൽ മേഖലയുടെ ഭാഗമായ നൗഷേരയിൽ ദിവസങ്ങളായി​ ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുന്നുണ്ട്​. പൂഞ്ചിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒമ്പത്​ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmir
News Summary - 2 Soldiers Killed In J&K Landmine Blast Close To Line Of Control
Next Story