കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലെ ഹാദിപോരയിൽ രണ്ട് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൊലീസും സുരക്ഷാസേനയും നടത്തിയ തിരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗർ സന്ദർശിക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കശ്മീരിൽ നിരവധി തവണ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ മൂന്നിന് പുൽവാമയിൽ ഏറ്റുമുട്ടൽ നടന്ന് ഒരാഴ്ചയ്‌ക്കുള്ളിലാണ് രിയാസി ഭീകരാക്രമണമുണ്ടായത്. തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തതോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം കത്വയിലും ദോഡയിലും ഭീകരാക്രമണുണ്ടായി. കശ്മീരിൽ ഒരിടവേളയ്‌ക്ക് ശേഷം ഏറ്റുമുട്ടലുകൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.