യു.പിയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു തീവ്രവാദികൾ അറസ്റ്റിൽ
text_fieldsലഖ്നോ: അൽഖാഇദ പിന്തുണയുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദിെൻറ രണ്ടു തീവ്രവാദികളെ പിടികൂടിയതായി യു.പി തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എ.ടി.എസ്). ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ലഖ്നോവിൽ താമസിക്കുന്ന മിൻഹാസ് അഹമ്മദ്, മസീറുദ്ദീൻ എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. സ്വതന്ത്ര്യദിനത്തിൽ ലഖ്നോ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ പിടിയിലായവർ ആസൂത്രണം നടത്തിയതായി എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു.
അൽഖാഇദയുടെ ചുക്കാൻ പിടിക്കുന്ന ഉമർ അൽഹിന്ദിേന്റയും മറ്റും നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചത്. ചാവേറുകളെയും ഉപയോഗിക്കാൻ ഉദ്ദേശിച്ചതിനാലാണ് സ്ഫോടക വസ്തുക്കൾ േശഖരിച്ചത്. ഈ തീവ്രവാദ ശൃംഖലയിലുള്ളവർ കാൺപൂരിലുമുണ്ട്. തങ്ങളോടൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടതായി ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും ഐ.ജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.