Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rummy, tamil nadu, imprisonment
cancel
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ ചൂതാട്ടം;...

ഓൺലൈൻ ചൂതാട്ടം; തമിഴ്​നാട്ടിൽ രണ്ടു വർഷം തടവ്​, 10,000 രൂപ പിഴ

text_fields
bookmark_border

​െചന്നൈ: നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്​ത്​ കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത്​ തുടരുന്ന ഓൺലൈൻ ചൂതാട്ടത്തി​െനതിരെ നടപടി കടുപ്പിച്ച്​ തമിഴ്​നാട്​. റമ്മി, പോക്കർ തുടങ്ങി പല പേരുകളിൽ വ്യാപകമായ പണംവെച്ചുള്ള ഓൺലൈൻ ഗെയിമുകൾ കളിച്ചാൽ രണ്ടു വർഷം വരെ തടവും ഓരോരുത്തർക്കും 10,000 രൂപ പിഴയും നൽകാൻ തമിഴ്​നാട്​ സർക്കാർ തീരുമാനം. വ്യാഴാഴ്​ച ചേർന്ന തമിഴ്​നാട്​ നിയമസഭയാണ്​ നിയമത്തിന്​ അംഗീകാരം നൽകിയത്​.

കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ എന്നിവ വഴിയോ മറ്റു വാർത്താവിനിമയ ഉപകരണങ്ങൾ വഴിയോ സംസ്​ഥാനത്ത്​ ആരും ഇത്തരം കളികളിലേർപെടരുതെന്ന്​ സർക്കാർ ആവശ്യപ്പെട്ടു. കളിക്ക്​ അവസരവും സൗകര്യവും ഒരുക്കുന്നതും ക്രിമിനൽ കുറ്റമാണ്​. കളി മാത്രമല്ല, മറ്റു തരത്തിൽ ഇവയിൽ ഏർപെട്ടാലും ശിക്ഷിക്കപ്പെടും.

പിടിക്കപ്പെടുന്നത്​ കമ്പനിയാണെങ്കിൽ ആ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഉദ്യോഗസ്​ഥരും കുടുങ്ങും. ലോട്ടറി ഓൺലൈൻ ചൂതാട്ടത്തി​െൻറ പരിധിയിൽ വരില്ലെന്ന്​ അധികൃതർ അറിയിച്ചു.

പണത്തിനും അല്ലാതെയും വ്യാപകമായ ഇത്തരം ഓൺലൈൻ ചൂതാട്ടങ്ങൾ കൗമാരക്കാരെ പ്രത്യേകിച്ച്​ ഇവക്ക്​ അടിമകളാക്കി മാറ്റുന്നതായി സർക്കാർ വാർത്താകുറിപ്പ്​ വ്യക്​തമാക്കുന്നു. നിരപരാധികൾ ഇവയുടെ പേരിൽ വഞ്ചിക്കപ്പെടുകയാണ്​. പണം വ്യാപകമായി നഷ്​ടപ്പെടുന്നത്​ തുടർക്കഥയാകുന്നതിനാൽ നിരോധിക്കുകയാണെന്നും സർക്കാർ അറിയിച്ചു.

തമിഴ്​നാട്ടിൽ കഴിഞ്ഞ നവംബറിൽ ഓർഡിനൻസായി ഇറങ്ങിയ നിയന്ത്രണമാണ്​ ഇതോടെ നിർദിഷ്​ട മാറ്റങ്ങളോടെ നിയമമാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GamblingTamil Nadu2 Year Imprisonment
Next Story