Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ദിൽ റോഡ്​ തടസ്സം​;...

ബന്ദിൽ റോഡ്​ തടസ്സം​; ആശുപത്രിയിലേക്കുള്ള വഴിയിൽ രണ്ടു വയസ്സുകാരി മരിച്ചു

text_fields
bookmark_border
Two-Year-Old-Death
cancel

പ​ട്​​ന: രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ച​രി​ച്ച ബ​ന്ദി​ൽ റോ​ഡ്​ ത​ട​സ്സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ആ​​ശു​പ​ത്രി​ലേ​ക്ക്​ എ​ത്തി​ക്കാ​നാ​വാ​തെ ബി​ഹാ​റി​ൽ ര​ണ്ടു വ​യ​സ്സു​കാ​രി മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി അ​തി​സാ​ര​ത്തെ തു​ട​ർ​ന്ന്​ അ​വ​ശ​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. ശ​രീ​ര​ത്തി​ൽ​നി​ന്നും ജ​ലാം​ശം ന​ഷ്​​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ പി​താ​വ്​ പ്ര​മോ​ദ്​ മാ​ഞ്ചി ജ​ഹ​നാ​ബാ​ദ്​ സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കു​ട്ടി​യെ കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​ന്ദ്​ കാ​ര​ണം വാ​ഹ​നം കി​ട്ടാ​ൻ ഏ​റെ വൈ​കി.

ഒ​ടു​വി​ൽ ഒാ​േ​ട്ടാ​റി​ക്ഷ കി​ട്ടി​യ​പ്പോ​ൾ ജ​ഹ​നാ​ബാ​ദി​ലേ​ക്കു​ള്ള വ​ഴി​യി​ൽ എ​ല്ലാ​യി​ട​ത്തും ത​ട​സ്സ​മാ​യി​രു​ന്നു​വെ​ന്നും ഏ​റെ വൈ​കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു​വെ​ന്നും പി​താ​വ്​ പ​റ​യു​ന്നു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും രാ​ഹു​ലി​നെ​യും ചോ​ദ്യം​ചെ​യ്​​ത്​ കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ എ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​ന്​ രാ​ഷ്​​ട്രീ​യ നി​റം കൈ​വ​ന്നു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന്​ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharBharat Bandhmalayalam newsTwo-year-old
News Summary - 2-year-old Girl Dies Bharat Bandh-India News
Next Story