പുൽവാമ ആക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിൽ സൈനികർക്ക് ആദരമർപ്പിച്ച് പ്രമുഖർ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, ഹർദീപ് സിങ് പുരി തുടങ്ങിയവർ സൈനികരെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയും സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സൈനികരുടെ ജീവത്യാഗത്തിന് പിന്നിൽ തലകുനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. സൈനികരുടെ ധൈര്യവും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
പുൽവാമയിലെ സൈനികരുടെ ജീവത്യാഗം തലമുറകൾക്ക് ആവേശം പകരുന്നതാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ധീരരായ സൈനികർക്ക് ആദമർപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാവുമെന്ന് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു. 2014 ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.