പിതാവിെൻറ യൂനിഫോം ധരിച്ച് സൈനികെൻറ അന്ത്യകർമങ്ങളിൽ പിഞ്ചുകുഞ്ഞ്
text_fieldsചെന്നൈ: രണ്ടു വയസ്സുകാരൻ തെൻറ പിതാവിെൻറ സൈനിക യൂനിഫോം ധരിച്ച് മൃതദേഹം കിടത്തിയ പെട്ടിയിൽ മുത്തമിട്ട് അന്ത്യയാത്രാമൊഴി ചൊല്ലിയത് വികാരനിർഭര കാഴ്ചയായി. തമി ഴ്നാട്ടിലെ അരിയലൂർ ജില്ലയിലാണ് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശിവചന്ദ്രൻ എന്ന സി.ആർ.പി.എഫ് ഭടെൻറ മൃതദേഹം സംസ്കരിച്ചത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിലാണ് ഗർഭിണിയായ ഭാര്യ ഗാന്ധിമതിയും പിഞ്ചുമകൻ ശിവമുനിയനും ശിവചന്ദ്രെൻറ അന്ത്യകർമങ്ങൾ നടത്തിയത്.
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നില്ലെങ്കിലും കുഞ്ഞായ ശിവമുനിയൻ പിതാവിെൻറ യൂനിഫോം ധരിച്ചാണ് ചടങ്ങിൽ പെങ്കടുത്തത്. ദേശീയ പതാക പുതച്ച പെട്ടിയിൽ ശിവചന്ദ്രെൻറ ചിത്രം നോക്കിയാണ് കുഞ്ഞ് ചുംബനമർപ്പിച്ചത്. അവധിക്കെത്തിയ ശിവചന്ദ്രൻ ശബരിമല ദർശനത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് പുതിയ ജോലിസ്ഥലമായ ജമ്മുവിൽ എത്തിയത്.
ശിവചന്ദ്രെൻറ കുടുംബം നേരിടുന്നത് തടുർച്ചയായ രണ്ടാമത്തെ ദുരന്തമാണ്. രണ്ടു വർഷം മുമ്പാണ് അനുജൻ ചെന്നൈയിൽ അപകടത്തിൽ മരിച്ചത്. വയോധികനായ പിതാവ് ചിന്നയ്യക്ക് എന്താണ് സംഭവിച്ചത് എന്നുപോലും അറിയാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.