രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ
text_fieldsന്യൂഡൽഹി: ബ്രിട്ടനിൽ വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയിൽ 20 പേർക്ക് സ്ഥിരീകരിച്ചു. 14 പേർക്കാണ് ബുധനാഴ്ച പുതുതായി അതിതീവ്ര വ്യാപനശേഷിയുള്ള രോഗബാധ കെണ്ടത്തിയത്. ഡൽഹിയിൽ എട്ടുപേർക്കും ബംഗളൂരുവിൽ ആറുപേർക്കുമാണ് രോഗബാധ കണ്ടെത്തിയത്.
ചൊവ്വാഴ്ച ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. യു.കെയിൽനിന്ന് മടങ്ങിയെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവ്യാപന ശേഷിയുള്ളതായാണ് കണ്ടെത്തൽ. ബ്രിട്ടന് പുറമെ, ദക്ഷിണാഫ്രിക്കയിലും അതിതീവ്ര വൈറസ് പടരുന്നുണ്ട്.
ഒരുമാസമായി 33,000 പേരാണ് യു.കെയിൽനിന്ന് ഇന്ത്യയിലെത്തിയത്. ഇവരെല്ലാവരും നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
കൊറോണ വൈറസിന് കണ്ടെത്തിയ വാക്സിൻ പുതിയ കൊറോണ വൈറസ് ബാധക്കും ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന് നിലവിലെ വാക്സിൻ ഫലപ്രദമല്ലെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ ഹെൽത്ത് അഡ്വൈസർ പ്രഫസർ കെ. വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.