Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
20 monkeys poisoned dumped in gunny sacks near forest highway at Kolar
cancel
Homechevron_rightNewschevron_rightIndiachevron_rightമനുഷ്യത്വം മരവിച്ചോ?...

മനുഷ്യത്വം മരവിച്ചോ? 20 ഓളം കുരങ്ങുകൾക്ക്​ വിഷം നൽകി റോഡരികിൽ ചാക്കിൽകെട്ടി തള്ളിയ നിലയിൽ

text_fields
bookmark_border

കോലാർ: കർണാടകയിലെ കോലാറിൽ 20ഓളം കുരങ്ങുകൾക്ക്​ വിഷം നൽകിയശേഷം തുണിച്ചാക്കിലാക്കി റോഡരികിൽ തള്ളിയനിലയിൽ.​ കൊടും ക്രൂരത ചെയ്​തത്​ ആരാണെന്ന കാര്യം വ്യക്തമല്ല.

വനംവകുപ്പ്​ അധികൃതർ കുരങ്ങളുടെ പോസ്​​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്​ അധികൃതർ.

റോഡരികിൽ തള്ളിയ തുണിച്ചാക്കുകൾ യുവാക്കൾ പരിശോധിച്ചതോടെയാണ്​ സംഭവം ശ്രദ്ധയി​ൽപ്പെടുന്നത്​. വിഷം അകത്തുചെന്ന നിരവധി കുരങ്ങുകൾ ചത്തിരുന്നു. ചില കുരങ്ങുകൾ ശ്വാസം ലഭിക്കാതെ പിടയുകയായിരുന്നു.

സംഭവത്തിൽ കർണാടക പൊലീസ്​ ഇടപെട്ടു. ജില്ല ഭരണകൂടം, വനം വകുപ്പ്​, മൃഗസംരക്ഷണ ബോർഡ്​ എന്നിവരെ പ്രതിയാക്കി പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്​.

ഈ വർഷം ജൂലൈയിൽ കർണാടകയിലെ ഹസ്സൻ ജില്ലയിലും സമാന സംഭവം അരങ്ങേറിയിരുന്നു. 30ഓളം കുരങ്ങുകൾ കൊല്ലപ്പെട്ട നിലയിലും 20 എണ്ണത്തിനെ പരിക്കേറ്റ നിലയിലുമാണ്​ കണ്ടെത്തിയത്​. കുരങ്ങുകൾക്ക്​ വിഷം നൽകിയ ശേഷം അടിക്കുകയായിരുന്നുവെന്ന്​ വനംവകുപ്പ്​ അധികൃതർ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsforestPoisonMonkey
News Summary - 20 monkeys poisoned dumped in gunny sacks near forest highway at Kolar
Next Story