ശസ്ത്രക്രിയ കഴിഞ്ഞു, ഹിബക്ക് കാഴ്ച കിട്ടുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടർമാർ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ സുരക്ഷ സൈന്യത്തിെൻറ പെല്ലറ്റ് പ്രയോഗത്തിൽ വലതുകണ്ണിന് പരിക്കേറ്റ ഒന്നര വയസ്സുകാരി ഹിബ നാസറിന് കാഴ്ചശക്തി തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ ശ്രീനഗറിലെ മഹാരാജ ഹരിസിങ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും തുടർ ചികിത്സക്കുശേഷം മാത്രമേ കാഴ്ച പൂർണമായും തിരിച്ചുകിട്ടുമോ എന്ന് പറയാനാവൂവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
‘‘ഇത്തരത്തിലുള്ള മിക്ക കേസുകളിലെയുംപോലെ ഹിബക്ക് കാണാനാവും എന്നാണ് പ്രതീക്ഷ. എന്നാൽ, കാഴ്ച പൂർണമായും തിരിച്ചുകിട്ടുമോ എന്ന് ഉറപ്പുപറയാനാവില്ല’’ -ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു. തുടർചികിത്സ ഏറെ ദീർഘിച്ചതും മുൻകരുതൽ ആവശ്യമുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരായ സയ്യിദ് മുജ്തബ ഹുസൈൻ, മിർസ ജഹാൻസബ് ബെയ്ഗ് എന്നിവർ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു.
െപല്ലറ്റ് പ്രയോഗത്തിനിരയായ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും സ്വതന്ത്ര അന്വേഷണം നടത്തി പെല്ലറ്റ് പ്രേയാഗം നടത്തിയവർക്കെതിരെ നടപടിയുണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ ഞായറാഴ്ച സുരക്ഷ സൈന്യത്തിെൻറ പെല്ലറ്റ് പ്രയോഗത്തിലാണ് ഹിബയുടെ കണ്ണിന് ഗുരുതര പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.