നന്ദേദ് ഗുരുദ്വാരയിൽ നിന്ന് തിരിച്ചെത്തിയ 20 പേർക്ക് കൂടി കോവിഡ്
text_fieldsഅമൃത്‌സർ: മഹാരാഷ്ട്രയിലെ നന്ദേദിലെ ഹസൂർ സാഹിബ് ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിൽ മടങ്ങിയെത്തിയ 20 തീർത്ഥാടകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗുരുദ്വാരയിൽ നിന്നും മടങ്ങിയ 137 തീർഥാടകർക്കാണ് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ച 55 തീർഥാടകർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഗുരുദ്വാരയും ലങ്കറും (ഗുരുദ്വാരയിലെ സമൂഹ അടുക്കള) മഹാരാഷ്ട്ര സർക്കാർ അടച്ചിട്ടിരുന്നു.
നന്ദേദിലെ ഗുരുദ്വാരയിൽനിന്നുള്ള തീർഥാടകർ ഏപ്രിൽ 22 മുതലാണ് പഞ്ചാബിലേക്ക് മടങ്ങിയത്. എന്നാൽ, അഞ്ചു ദിവസത്തിന് ശേഷമാണ് ഇവരെ ക്വാറൻറീനിലാക്കാൻ ഉത്തരവു വന്നത്. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതോടെ നിരവധി പേർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.
നാലായിരത്തോളം തീർഥാടകർ പഞ്ചാബിൽനിന്ന് നന്ദേദ് ഗുരുദ്വാരയിലേക്ക് തീർഥാടനത്തിനു പോയിരുന്നു. മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ അവിെട കുടുങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്ന് 3,500 പേർ പഞ്ചാബിലേക്ക് മടങ്ങി എത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ വന്നത് നന്ദേദിൽ നിന്നു മടങ്ങിയ സിഖ് തീർഥാടകരിൽ നിന്നുമാണെന്ന ആരോപണത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നിഷേധിച്ചിരുന്നു. ഇത് വരെ 357 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 19 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.