Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറ്​...

പാർലമെൻറ്​ ആക്രമണത്തി​ന്​ 20 വർഷം: ആദരാഞ്ജലി അർപ്പിച്ച് രാജ്യം

text_fields
bookmark_border
പാർലമെൻറ്​ ആക്രമണത്തി​ന്​ 20 വർഷം: ആദരാഞ്ജലി അർപ്പിച്ച് രാജ്യം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ന​ടു​ങ്ങി​യ പാ​ർ​ല​മെൻറ്​ ആ​ക്ര​മ​ണ​ത്തി​െൻറ 20ാം വാ​ർ​ഷി​ക​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച്​ രാ​ജ്യം. പാ​ർ​ല​മെൻറ്​ സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്​​ട്ര​പ​തി​യും രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​നു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യും ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ് നാ​രാ​യ​ൺ സി​ങ്, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്, രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി, പ്ര​ൾ​ഹാ​ദ് ജോ​ഷി എ​ന്നി​വ​രും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

മു​ൻ നി​ശ്ച​യി​ച്ച പ​രി​പാ​ടി കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​ക്കും പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ത്യാ​ഗ​വും എ​ല്ലാ പൗ​ര​ന്മാ​ര്‍ക്കും പ്ര​ചോ​ദ​ന​മാ​യി തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ്​ ചെ​യ്​​തു. രാ​ജ്യ​ത്തി​െൻറ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ ജീ​വ​ത്യാ​ഗം ചെ​യ്​​ത സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ധീ​ര​ത​യെ അ​നു​സ്​​മ​രി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ട്വീ​റ്റ്​ ചെ​യ്​​തു.

20 വ​ർ​ഷം മു​മ്പ് ഡി​സം​ബ​ർ 13ന് ​ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ല​ശ്​​ക​റെ ത്വ​യ്യി​ബ​യു​ടെ​യും (എ​ൽ.​ഇ.​ടി) ജ​യ്‌​ശെ മു​ഹ​മ്മ​ദി​െൻറ​യും (ജെ.​എം) ആ​​ക്ര​മ​ണ​ത്തി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം ഒ​മ്പ​തു പേ​രാ​ണ്​ കൊ​ല്ല​​പ്പെ​ട്ട​ത്. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു ഭീ​ക​ര​രെ​യും വ​ധി​ച്ചു.

2001ൽ ​ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ പാ​ർ​ല​മെൻറി​ലെ 11ാം ന​മ്പ​ർ ഗേ​റ്റി​നു സ​മീ​പ​ത്താ​യി ഉ​പ​രാ​ഷ്​​ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​യാ​റാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് വെ​ളു​ത്ത അം​ബാ​സ​ഡ​ർ കാ​ർ പാ​ർ​ല​മെൻറ് വ​ള​പ്പി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. അ​തി​വേ​ഗം പാ​ഞ്ഞെ​ത്തി​യ കാ​ർ ക​ണ്ട ഉ​പ​രാ​ഷ്​​ട്ര​പ​തി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​ട്ടെ​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യും എ​ന്താ​ണ് കാ​റി​വി​ടെ എ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ അ​ഞ്ചു ഭീ​ക​ര​രും പു​റ​ത്തി​റ​ങ്ങി വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliment
News Summary - Parliamentarians pay tribute to victims of 2001 Parliament attack
Next Story