വർഗീയ സംഘർഷം സൃഷ്ടിച്ച് മന്ത്രിയുടെ മകെൻറ റാലി
text_fieldsന്യൂഡൽഹി: ബിഹാറിലെ ഭഗൽപുരിൽ സംഘ്പരിവാർ സംഘടനകൾ നടത്തിയ റാലിക്കു പിന്നാലെ വർഗീയ സംഘർഷം. ശനിയാഴ്ച വൈകീട്ട് കേന്ദ്രമന്ത്രി അശ്വിനികുമാറിെൻറ മകൻ അരജിത് ശ്വശാന്തിെൻറ നേതൃത്വത്തിൽ ബി.ജെ.പി, ആർ.എസ്.എസ്, ബജ്റംഗ്ദൾ പ്രവർത്തകർ നടത്തിയ ഹിന്ദു പുതുവർഷറാലിേയാടെയാണ് സംഘർഷത്തിന് തുടക്കം. 15 കിലോമീറ്റർ ബൈക്ക് റാലിക്കിടെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് എത്തിയപ്പോൾ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് ദേശീയ ദിനപത്രമായ ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു.
നാഥ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിയപ്പോൾ പ്രകോപനമുദ്രാവാക്യം ഉയർത്തിയവർക്കുനേരെ കല്ലേറുണ്ടാവുകയായിരുന്നു. ഇേതത്തുടർന്ന് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. അതേസമയം, അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ശ്വശാന്തിെന അനുകൂലിച്ച് പിതാവ് അശ്വിനി കുമാർ രംഗത്തുവന്നു.
എല്ലാ ബി.ജെ.പി പ്രവർത്തകരും ശ്വശാന്തിനെപ്പോെലയാകണമെന്ന് മന്ത്രി പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.