ഛത്തീസ്ഗഢിലെ മാവോവാദി മേഖലയില്‍ 200 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
text_fieldsറായ്പൂര്‍: ഛത്തീസ്ഗഢ് മാവോവാദി മേഖലയിലെ സുരക്ഷാ സേനക്കിടയില്‍ കോവിഡ് വ്യാപനമെന്ന് റിപ്പോര്‍ട്ട്. ബസ്തര്‍ ഡിവിഷനിലെ നാലു ജില്ലകളിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
സുഖ്മ ജില്ലയില്‍ 160 ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് ബാധിച്ചത്. നാരായണ്‍പൂരില്‍ 30 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഡിവിഷനിലെ സുരക്ഷാ ക്യാമ്പുകളില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്താകെ കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. നിലവില്‍ 200 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചതായാണ് തിരിച്ചറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചതാണ്. എല്ലാവരും രോഗത്തില്‍നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുകയാണ് -ബസ്തര്‍ റേഞ്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദേരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.