Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2000 രൂപാ നോട്ടിലൂടെ...

2000 രൂപാ നോട്ടിലൂടെ മോദിയുടെ പ്രസംഗം കേൾക്കാം Video

text_fields
bookmark_border
2000 രൂപാ നോട്ടിലൂടെ മോദിയുടെ പ്രസംഗം കേൾക്കാം Video
cancel

ബംഗളൂരു: പുതിയ 2000 രൂപ നോട്ട്​ സ്​കാൻ ചെയ്​താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച്​ മോദി നടത്തിയ പ്രസംഗമാണ്​  മൊബൈൽ ആപ്പ്​​ വഴി കാണാൻ കഴിയുക. ‘മോദി കീനോട്ട്’ എന്നാണ്​ ഇൗ  മൊബൈൽ ആപ്ലിക്കേഷ​െൻറ പേര്​.  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്​തു കഴിഞ്ഞു.

നോട്ടിലെ സെക്യൂരിറ്റി ത്രെഡിനെ, ആപ്ലിക്കേഷൻ ഉപയോഗിച്ചു സ്കാൻ ചെയ്യുമ്പോഴാണ് മോദിയുടെ പ്രസംഗം തെളിയുക. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയാണ് മോദി സംസാരിക്കുന്നത്.

ഇൻറർറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം.
ബംഗളൂരു ആസ്ഥാനമായുള്ള ബാര സ്കൾ സ്റ്റുഡിയോസാണ് വ്യത്യസ്തമായ ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency banmodi ki note
News Summary - 2000 Note Scanning And Modi Speech
Next Story