എ.ടി.എമ്മിൽനിന്ന് 2000 ‘ഔട്ട്’; പകരം 500
text_fieldsന്യൂഡൽഹി: രാജ്യത്തെ എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ട് അപ്രത്യക്ഷമാകുന്നു. പകരം 100, 200, 500 രൂപ നോട്ടുകൾ ലഭ്യമാകും. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹം നി ലനിൽക്കുന്നതിനിടെയാണ് എ.ടി.എമ്മുകളിൽനിന്ന് ഒഴിവാക്കുന്നത്. ഇതിെൻറ ഭാഗമായി രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകളിൽ 2000 രൂപ സൂക്ഷിക്കുന്ന ട്രേയുടെ സ്ഥാനത്ത് 500, 200, 100 രൂപ നോട്ടു കളുടെ ട്രേ ആക്കി മാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഘട്ടംഘട്ടമായി 2000 രൂപ എ.ടി.എമ്മിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ബാങ്കിങ് വൃത്തങ്ങൾ പറയുന്നു. ഒരു വർഷത്തിനുള്ളിൽ മുഴുവൻ എ.ടി.എമ്മിലും ഇത് പ്രാവർത്തികമാക്കും. എ.ടി.എമ്മിലൂടെയുള്ള വിനിമയം അവസാനിപ്പിച്ചാലും ബാങ്കുകളിലും പൊതുവിപണിയിലും 2000 രൂപ നോട്ടുകൾ ലഭ്യമാകും. കേന്ദ്ര ധനമന്ത്രാലയത്തിെൻറയോ റിസർവ് ബാങ്കിെൻറയോ നിർദേശപ്രകാരമല്ല ഈ നടപടിയെന്ന് ബാങ്കുകൾ പറയുന്നു.
ഇന്ത്യൻ ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തിയാക്കിയിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ 100, 200, 500 രൂപ നോട്ടുകൾ മാത്രമേ ലഭ്യമാകൂ. ഉപഭോക്താക്കളുെട സൗകര്യം കണക്കിലെടുത്താണിതെന്നും 2000 രൂപ നോട്ടിന് ചില്ലറ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
2019-20 സാമ്പത്തികവർഷത്തിൽ 2000 രൂപ നോട്ട് അച്ചടിച്ചിട്ടില്ല. അച്ചടി 18 മാസമായി നിർത്തിവെച്ചിരിക്കുകയാണെന്ന് 2019 ഒക്ടോബറിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ 354.30 കോടി നോട്ടുകൾ അച്ചടിച്ചെങ്കിൽ 2017-18ൽ 11.15 കോടിയും 2018-19ൽ 4.67 കോടിയുമായി കുറഞ്ഞു.
അതേസമയം, 2000 രൂപ നോട്ടുകൾ നിരോധിക്കാനുള്ള ആലോചനയില്ലെന്ന് കേന്ദ്ര ധന സഹമന്ത്രി അനുരാഗ് സിങ് ഠാകുർ പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.