ഗുജറാത്ത് കലാപം: മോദിക്ക് നാനാവതി കമ്മീഷൻെറ ക്ലീൻചിറ്റ്
text_fieldsഗാന്ധിനഗർ: 2002ലെ ഗുജറാത്ത് കലാപത്തിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകി നാനാവതി കമീഷെൻറ അന്തിമ റിപ്പോർട്ട്. കലാപത്തെ കുറിച്ച് അന്വേഷിച്ച രണ്ടംഗ കമീഷെൻറ റിപ്പോർട്ട് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജദേജ ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കോ ഗുജറാത്ത് സർക്കാറിനോ ഏതെങ്കിലും സംഘടനകൾക്കോ ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2002 ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസിലെ ബോഗിക്ക് തീപിടിച്ച് 59 കർസേവകർ മരിച്ചതിെൻറ പ്രതികരണമായിട്ടാണ് കലാപം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2002ൽ നരേന്ദ്ര മോദി നിശ്ചയിച്ച കമീഷൻ അന്തിമ റിപ്പോർട്ട് അഞ്ചുവർഷം മുമ്പാണ് സമർപ്പിച്ചത്. ഹൈകോടതി ഇടപെടലിനെ തുടർന്നാണ് 2500 പേജുള്ള രണ്ടാം ഘട്ട റിപ്പോർട്ട് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഈ റിേപ്പാർട്ടിനായി 44,445 സത്യവാങ്മൂലമാണ് കമീഷന് മുന്നിൽ സമർപ്പിച്ചത്. ഇതിൽ 488 എണ്ണം സർക്കാർ ഉദ്യോഗസ്ഥരുടേതാണ്.
2009ൽ സമർപ്പിച്ച ആദ്യഘട്ട റിപ്പോർട്ടിൽ േഗാധ്ര ട്രെയിൻ തീവെപ്പാണ് പ്രധാനമായും പരാമർശിച്ചിരുന്നത്.
കമീഷെൻറ പ്രധാന കണ്ടെത്തൽ
- നരേന്ദ്ര മോദിക്കും അന്നത്തെ സർക്കാറിനും കലാപത്തിൽ പങ്കില്ല
- അന്നെത്ത മന്ത്രിമാരോ പൊലീസുകാരോ കലാപത്തിൽ പങ്കാളികളായിട്ടില്ല
- പരേതരായ ഹരിൺ പാണ്ഡ്യ, അശോക് ഭട്ട്, മുൻ മന്ത്രി ഭരത് ഭാറോട്ട് എന്നിവർക്കും ക്ലീൻ ചിറ്റ്
- ഗോധ്ര തീവെപ്പിെൻറ തുടർച്ചയായിട്ടായിരുന്നു കലാപം
- കലാപത്തിനു പിന്നിൽ ആസൂത്രണം ഇല്ല
- രാഷ്ട്രീയ-മത സംഘടനകൾ കലാപത്തിൽ ഇടെപട്ടിട്ടില്ല
- വി.എച്ച്.പിയുടെയും ബജ്റംങ് ദളിെൻറയും പ്രാദേശിക പ്രവർത്തകർ കലാപത്തിൽ പങ്കാളികളായി
- സംസ്ഥാന സർക്കാറിന് വംശഹത്യയിൽ പങ്കുണ്ടെന്ന് പറഞ്ഞ പൊലീസ് ഓഫിസർമാരായ ആർ.ബി. ശ്രീകുമാർ, സഞ്ജയ് ഭട്ട്, രാഹുൽ ശർമ എന്നിവരുടെ വിശ്വാസ്യതയിൽ സംശയം
- കലാപ സമയത്ത് സർക്കാർ കണ്ണടച്ചെന്നആക്ഷേപത്തിന് തെളിവില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.