ഗുജറാത്ത് കലാപം: ബിൽക്കീസ് ബാനുവിന് ഗുജറാത്ത് സർക്കാർ 50 ലക്ഷം നൽകണം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ അരങ്ങ േറിയ ഗുജറാത്ത് വംശഹത്യക്കിടയിൽ കൂട്ടമാനഭംഗത്തിനിരയായ ബിൽക്കീസ് ബാനുവിന് സ ംസ്ഥാന സർക്കാർ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജ ൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. നഷ്ടപരിഹാരം കൂടാതെ സർക്കാർ ജോലിയും ബിൽ ക്കീസിന് ഇഷ്ടപ്പെട്ട സ്ഥലത്ത് വീടും നൽകണമെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ് ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
2002 മാർച്ച് മൂന്നിന് അഹ്മദാബ ാദിനടുത്ത രാന്ധിപുർ ഗ്രാമത്തിൽ സംഘ്പരിവാർ തീവ്രവാദികൾ മൂന്നു വയസ്സുള്ള സ്വന്തം കുഞ്ഞ് അടക്കം കുടുംബത്തിലെ ഏഴുപേരെ കൊന്ന് ബിൽക്കീസിനെ കൂട്ടമാനഭംഗത്തിനിരയാക്കുേമ്പാൾ അവർ ഗർഭിണിയായിരുന്നു. വംശഹത്യ കാലത്ത് 21 വയസ്സുണ്ടായിരുന്ന ബിൽക്കീസ് ബാനുവിന് 18 വർഷം നീണ്ട നിയമയുദ്ധത്തിെനാടുവിലാണ് രാജ്യത്തിെൻറ പരമോന്നത കോടതിയിൽനിന്ന് ആശ്വാസ വിധി ലഭിച്ചത്. നഷ്ടപരിഹാരത്തുക രണ്ടാഴ്ചക്കകം നൽകണമെന്ന് കോടതി നിർദേശിച്ചു.
തെൻറ കുടുംബം തകർത്തുതരിപ്പണമാക്കുന്നതിന് ദൃക്സാക്ഷിയായ ഇരയാണ് ബിൽക്കീസ് ബാനുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്വന്തം കുഞ്ഞിെന വീടിെൻറ ഭിത്തിയിലിടിക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവന്നവരാണ് അവർ. ഭൂതകാലത്തേക്ക് നോക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇരയെ പുനരധിവസിപ്പിക്കുകയാണ് സമയത്തിെൻറ തേട്ടമെന്ന് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് ഒന്നുമില്ലാതെ അലഞ്ഞുനടക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഇൗ ഇര.
കൊടുക്കാനുള്ള നഷ്ടപരിഹാരത്തെക്കുറിച്ചായിരിക്കണം കോടതിമുറിയിലെ വാദമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇന്നെത്ത ലോകത്ത് പണമാണ് ഏറ്റവു നല്ല ശമനമാകുക. പണം എല്ലാറ്റിനും ശമനമാകുമോ എന്ന് നമുക്കറിയില്ല. അതല്ലാതെ നമുക്കെന്തു ചെയ്യാനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തു നഷ്ടപരിഹാരം വേണമെങ്കിലും ചോദിച്ചോളൂ, അതനുസരിച്ച് തങ്ങൾ ഉത്തരവിറക്കാമെന്ന് ബിൽക്കീസിെൻറ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇൗ സമയത്ത് ഇടപെടാൻ നോക്കിയ ഗുജറാത്ത് സർക്കാറിെൻറ അഭിഭാഷക ഹേമന്തിക വാഹിയെ തടഞ്ഞ ചീഫ് ജസ്റ്റിസ് ‘‘ഗുജറാത്ത് സർക്കാറിന് ഭാഗ്യമുണ്ട്, ഞങ്ങൾ നിങ്ങൾക്കെതിരെ ഒരു നിരീക്ഷണവും നടത്തുന്നില്ല’’ എന്ന് വ്യക്തമാക്കി. എത്ര വർഷമായി ഇൗ കേസ് കെട്ടിക്കിടക്കുന്നുവെന്നും ഹേമന്തികയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം രൂപ തിരസ്കരിച്ചാണ് മാന്യമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും ബിൽക്കീസ് ബാനു പരമോന്നത കോടതി വരെ നിയമയുദ്ധം നടത്തിയത്.
കേസിലെ 11 പ്രതികൾക്കുള്ള ജീവപര്യന്തം ശിക്ഷ ബോംബെ ഹൈകോടതി ശരിവെച്ചിരുന്നു. ബോംബെ ഹൈകോടതി കേസിൽ പ്രതികളാണെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും അവർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ കഴിഞ്ഞ തവണ ബെഞ്ച് ഗുജറാത്ത് സർക്കാറിന് നിർദേശം നൽകി. കേസിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ െപൻഷൻ തടഞ്ഞുെവന്നും ഒരു െഎ.പി.എസ് ഒാഫിസറെ രണ്ട് റാങ്ക് താഴോട്ടാക്കിയെന്നും ഗുജറാത്ത് സർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.