ചിദംബരത്തിന്‍റെ മകന്‍റെ സ്ഥാപനങ്ങളിൽ ആദായനികുതി പരിശോധന
text_fieldsചെന്നൈ: മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരവുമായി ബന്ധമുള്ള കമ്പനി ഉടമകളുടെ വസതികളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പരിശോധന നടത്തി. വാസൻ ഐ കെയർ, മറ്റു രണ്ട് കമ്പനികൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കമ്പനി ഡയറക്ടർമാരുടെ ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ വസതികളും ഓഫിസുകളും കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് എയർസെൽ–മാക്സിസ് കേസിലെ പങ്ക് കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് എൻഫോഴ്സ്മെൻറ് വിഭാഗം അറിയിച്ചു.
രാജസ്ഥാൻ ആംബുലൻസ് തട്ടിപ്പ് കേസിലും കാർത്തി നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ എയർസെൽ–മാക്സിസ് കേസിൽ ടെലികോം മന്ത്രി ദയാനിധി മാരൻ, സഹോദരൻ കലാനിധി മാരൻ എന്നിവരെയും ചോദ്യംചെയ്തിരുന്നു.
സർക്കാറിെൻറ ഭാഗത്തുനിന്നുള്ള ഇത്തരം ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാൻ താനും തെൻറ കുടുംബവും തയാറായിരുന്നെന്ന് പി. ചിദംബരം വ്യക്തമാക്കി. തന്നെയാണ് ലക്ഷ്യമെങ്കിൽ നേരിട്ട് ആകാമെന്നും മകനെയോ അദ്ദേഹത്തിെൻറ സുഹൃത്തുക്കളെയോ ദ്രോഹിക്കുന്നത് ശരിയല്ലെന്നും ചിദംബരം ചെന്നൈയിൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.