ഷീന ബോറ വധം പീറ്റർ മുഖർജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
text_fieldsമുംബൈ: ഷീന ബോറ കേസിൽ അറസ്റ്റിലായ മുൻ സ്റ്റാർ ഇന്ത്യ മേധാവി പീറ്റർ മുഖർജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മൂന്നു തവണയായി 14 ദിവസം സി.ബി.ഐ കസ്റ്റഡിയിൽ വിട്ടശേഷം ചൊവ്വാഴ്ചയാണ് പീറ്റർ മുഖർജിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോടതി റിമാൻഡ് ചെയ്തത്.
മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയുടെ ഭർത്താവാണ് പീറ്റർ. പീറ്റർ മുഖർജിയെ രണ്ടു തവണ ഡൽഹിയിൽ കൊണ്ടുപോയ സി.ബി.ഐ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കിയിരുന്നു. ചോദ്യംചെയ്യലിനൊടുവിൽ കഴിഞ്ഞ 19നായിരുന്നു പീറ്ററുടെ അറസ്റ്റ്. ഷീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാം പീറ്റർ മുഖർജിക്ക് അറിയാമെന്നാണ് സി.ബി.ഐ പറയുന്നത്.
സ്വത്ത്, ബിസിനസ്, പണം ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പീറ്ററെ കൂടുതലും ചോദ്യംചെയ്തതെന്നാണ് വിവരം. വിദേശങ്ങളിലുള്ള അക്കൗണ്ടുകളെക്കുറിച്ച വിവരത്തിനായി സി.ബി.ഐ ഇൻറർപോളിെൻറ സഹായവും തേടിയിട്ടുണ്ട്. സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിലായാണ് പീറ്റർ, ഇന്ദ്രാണി എന്നിവർക്ക് ബാങ്ക് അക്കൗണ്ടുകളുള്ളത്. സിംഗപ്പൂരിൽ ഷീന ബോറയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് കണ്ടെത്തി. ഇത് ഷീന അറിയാതെ ഇന്ദ്രാണി തന്നെ തുടങ്ങിയതാണെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. പ്രതികളായ ഇന്ദ്രാണി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.