ചെന്നൈ പ്രളയം: അടിയന്തര സഹായത്തിന് ലോക്സഭയില്‍ ആവശ്യം
text_fieldsസൈന്യത്തിന്‍െറ സേവനം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വെള്ളപ്പൊക്കം, വരള്‍ച്ചപോലുള്ള ദുരന്തങ്ങളില്‍ നഷ്ടപരിഹാരം വേഗം ലഭ്യമാക്കാന്‍ ഫലപ്രദമായ സംവിധാനം വേണമെന്ന് ലോക്സഭയില്‍ ആവശ്യം. പ്രകൃതിക്ഷോഭം സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ ഈ ആവശ്യമുന്നയിച്ചത്. തമിഴ്നാടിന് അടിയന്തര സഹായം എത്തിക്കണമെന്ന് ലോക്സഭ ആവശ്യപ്പെട്ടു. സൈന്യത്തിന്‍െറ സേവനം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് സഭയില്‍ അറിയിച്ചു. ചെന്നൈയിലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും തമിഴ്നാട് എം.പിമാര്‍ ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ കാലത്ത് ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലൊന്നായ ചെന്നൈയിലെ നഗരാസൂത്രണത്തിലെ പിഴവ് എടുത്തുകാട്ടുന്നുണ്ടെന്ന് ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച പി.കെ. ശ്രീമതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.