പ്രളയക്കെടുതിയിൽ മനംനൊന്ത് എ.ആർ റഹ്മാൻ
text_fieldsചെന്നൈ: പ്രളയത്തിന്‍റെ രൂക്ഷത വിവരിച്ച് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്‍റെ ഫേസ്ബുക് പോസ്റ്റ്. ചെന്നൈ നഗരവാസികളും തമിഴ്നാട്ടിലെ ജനങ്ങളും ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. നമ്മളിൽ ഭൂരിഭാഗം പേരും അഭയാർഥികളാണ്.
ചെന്നൈയിലെ തന്‍റെ വീട്ടിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലും വെള്ളം കയറിയിട്ടുണ്ട്. 15 മിനിറ്റ് കൂടുമ്പോൾ കുടുംബവും സ്റ്റുഡിയോയിലെ ജീവനക്കാരും ചേർന്ന് പമ്പ് ചെയ്താണ് വെള്ളം പുറത്തേക്ക് വിടുന്നത്. എല്ലാം കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലാണ്.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ ചെന്നൈ നഗരത്തെ പൂർണമായി പുനർനിർമിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ദൈവം നമ്മെ സംരക്ഷിക്കട്ടെ -എന്നാണ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചത്.
സുഹൃത്തുക്കൾക്കും അഭ്യുദയാകാംക്ഷികൾക്കും നന്ദി പറഞ്ഞാണ് റഹ്മാൻ പോസ്റ്റ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.