സ്വകാര്യ സ്ഥാപനങ്ങളില്‍ ഉദ്യോഗ–പ്രവേശ സംവരണം തേടി ഇ.ടിയുടെ ബില്ല്
text_fieldsന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗങ്ങളില്‍പെട്ടവര്‍ക്കും സാമൂഹിക വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന പ്രവേശത്തിനും ഉദ്യോഗ നിയമനത്തിലും ജനസംഖ്യാനുപാധിക സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്ല് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ അവതരിപ്പിച്ചു. ഇതിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഭരണഘടനാനുസൃതമായി സര്‍ക്കാറിന് അധികാരമുണ്ടെന്നും കൃത്യമായി പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കാത്തതാണ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുള്‍പ്പെടെ അദ്ദേഹത്തിന്‍െറ നാല് സ്വകാര്യ ബില്ലുകളാണ് അവതരിപ്പിച്ചത്. പട്ടികജാതി വിഭാഗത്തിനു ലഭിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും മുസ്ലിംകള്‍ക്കും ബാധകമാക്കി ഭരണഘടനാ ഭേദഗതി വേണമെന്നായിരുന്നു രണ്ടാമത്തെ ബില്ല്. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ വിവിധ സെന്‍ററുകളില്‍ സ്കൂളുകള്‍ അനുവദിക്കാന്‍ നിയമഭേദഗതി വേണമെന്നാണ് മൂന്നാമത്തെ ബില്ല്. കുറഞ്ഞ വേതനത്തെ ജീവിത നിലവാര സൂചികയുമായി ബന്ധിപ്പിക്കണമെന്നും പുതുക്കാന്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന അഞ്ചുവര്‍ഷ കാലാവധി മൂന്നുവര്‍ഷമായി ചുരുക്കണമെന്നും ഇതു സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കാന്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണറെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്ന മിനിമം വേജസ് ബില്ലാണ് നാലാമത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.