ചെന്നൈ ആശുപത്രിയിലെ കൂട്ടമരണം: സര്‍ക്കാര്‍ വിശദീകരണം വിവാദത്തില്‍
text_fieldsചെന്നൈ: പ്രളയത്തത്തെുടര്‍ന്ന് സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ കിട്ടാതെ കൂട്ടമരണം നടന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ വിശദീകരണം വിവാദത്തില്‍.
ആശുപത്രി മാനേജ്മെന്‍റിന്‍െറ വാക്കാല്‍ വിശദീകരണം അതേപോലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. അഡയാര്‍ നദീതീരത്തുള്ള ആശുപത്രി മോര്‍ച്ചറിയില്‍ വെള്ളംകയറിയതിനത്തെുടര്‍ന്ന് 18 മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, ഇതിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തുവന്നു.
ആശുപത്രി അധികൃതര്‍ രേഖാമൂലം വിശദീകരണം നല്‍കുന്നതിനുമുമ്പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധിറുതി കാണിക്കുകയായിരുന്നു. കൂട്ടമരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ സംഘത്തെ തീരുമാനിക്കുന്നതിനുമുമ്പ് ആശുപത്രി മാനേജ്മെന്‍റിനെ ന്യായീകരിക്കുന്ന നടപടിയില്‍ ബന്ധുക്കള്‍ അമര്‍ഷം അറിയിച്ചു. അതേസമയം, 18 രോഗികള്‍ ശ്വാസം മുട്ടി മരിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ചെന്നൈ മണപ്പാക്കത്തെ മിയോട്ട് ആശുപത്രിയിലേക്ക് അഡയാര്‍ നദീ തീരത്തുനിന്ന് 50 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. പുതുതായി പണിത ഒമ്പത് നില കെട്ടിടത്തിന്‍െറ ബെയ്സ്മെന്‍റില്‍ മൂന്ന് നിലകളുണ്ട്. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അത്യാഹിത വിഭാഗത്തില്‍ 150 ഓളം രോഗികളുണ്ടായിരുന്നു. 40 പേര്‍ വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മറ്റ് വാര്‍ഡുകളിലായി 700 രോഗികളുമുണ്ടായിരുന്നു. അഡയാര്‍ നദിയില്‍ പൊങ്ങിയ വെള്ളം പലതവണ ആശുപത്രി പരിസരത്തേക്ക് ഇരമ്പിയത്തെി. പ്രദേശത്ത് വൈദ്യുതി വിച്ഛേദിച്ചിരുന്നതിനാല്‍ തുടര്‍ച്ചായി പ്രവര്‍ത്തിച്ചിരുന്ന അത്യാധുനിക ജനറേറ്റര്‍ തകരാറിലാകുകയായിരുന്നു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും 18 പേര്‍ മരിച്ചു. ആശുപത്രി പരിസരവും ജനറേറ്ററും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്‍െറ ചിത്രങ്ങളും പുറത്തുവന്നു. ജനറേറ്റര്‍ ഭാഗികമായി മുങ്ങിയ ചിത്രങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.