ജി.എസ്.ടി ബില്‍ രാജ്യസഭയിലേക്ക്
text_fieldsന്യൂഡല്‍ഹി: രാഷ്ട്രീയ വടംവലിയില്‍ കുടുങ്ങിക്കിടക്കുന്ന ചരക്കു സേവന നികുതി ബില്‍ (ജി.എസ്.ടി) വീണ്ടും രാജ്യസഭയിലേക്ക്. തിങ്കളാഴ്ചത്തെ രാജ്യസഭാ നടപടികളില്‍ ജി.എസ്.ടി ഭരണഘടനാ ഭേദഗതി ബില്ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു മണിക്കൂര്‍ ചര്‍ച്ചാ സമയമാണ് ജി.എസ്.ടിക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളത്.
എന്നാല്‍, ബില്‍ തിങ്കളാഴ്ച പരിഗണനക്ക് വരുമോയെന്ന കാര്യം വ്യക്തമല്ല. കാരണം, കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇതുവരെ ധാരണയിലത്തെിയിട്ടില്ല. മാത്രമല്ല, വിലക്കയറ്റം സംബന്ധിച്ച് അടിയന്തര ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഇരുസഭകളിലും ചട്ടം 193 പ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. വിലക്കയറ്റം ചര്‍ച്ചക്കെടുത്താല്‍ ജി.എസ്.ടി അടുത്ത ദിവസങ്ങളിലേക്ക് നീങ്ങും. ജി.എസ്.ടി അജണ്ടയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഡിസംബര്‍ 14ന് ശേഷം മാത്രമേ സഭയില്‍ വെക്കുകയുള്ളൂവെന്നാണ് സൂചന. അപ്പോഴേക്കും കോണ്‍ഗ്രസുമായി ധാരണയിലത്തൊനാണ് ബി.ജെ.പിയുടെ നീക്കം. രാജ്യസഭയില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ എന്നതിനാല്‍ കോണ്‍ഗ്രസിന്‍െറ പിന്തുണയില്ലാതെ ബില്‍ പാസാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.