അമ്മ സ്റ്റിക്കറുകള്‍ തീര്‍ന്നു; ഭക്ഷണവുമായി എത്തിയ ലോറികള്‍ തടഞ്ഞിട്ടു
text_fieldsചെന്നൈ: പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണ്ണാ ഡി.എം.കെക്കാര്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പെരുമാറുന്നതായി പരാതി. സന്നദ്ധസംഘടനകളും പ്രവര്‍ത്തകരും എത്തിക്കുന്ന പാഴ്സലുകളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കറുകള്‍ നിര്‍ബന്ധപൂര്‍വം പതിപ്പിക്കുകയാണ്. ഇതിന്‍െറ കൂടുതല്‍ തെളിവുകള്‍ ഇന്നലെ പുറത്തുവന്നു. റൊട്ടി, പാല്‍, പുതപ്പ്, മറ്റ് വസ്ത്രങ്ങള്‍ തുടങ്ങിയവയുമായി കര്‍ണാടകയിലെ തമിഴ് സംഘടനകള്‍ അയച്ച പത്ത് ലോറികള്‍ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ സ്റ്റിക്കര്‍ പതിപ്പിക്കാനായി തടഞ്ഞിട്ടു.
സ്റ്റിക്കര്‍ തീര്‍ന്നതോടെ ഇവര്‍ ലോറികള്‍ പുറപ്പെടാന്‍ അനുവദിച്ചില്ല. ബാക്കി പാഴ്സലുകളില്‍ കൂടി ചിത്രം പതിപ്പിച്ചിട്ട് പോയാല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രാദേശിക അണ്ണാ ഡി.എം.കെ നേതാക്കള്‍. സംഭവം പുറംലോകം അറിഞ്ഞതോടെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ലോറികള്‍ പുറപ്പെടാന്‍ അനുവദിക്കുകയായിരുന്നത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.