നാഷനൽ ഹെറാൾഡ് കേസ്: സോണിയയും രാഹുലും വിചാരണ കോടതിയിൽ ഹാജരാകണം
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും വിചാരണകോടതിയിൽ ഹാജരാകുന്നതിനെതിരെ നൽകിയ ഹരജി ഡൽഹി െെഹകോടതി തള്ളി. ഇരുവരും കോടതിയിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഉത്തരവിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.
1938ൽ ജവഹർലാൽ നെഹ്റു ലക്നോവിൽ തുടങ്ങിയ നാഷനൽ ഹെറാൾഡ് പത്രം സാമ്പത്തിക പരാധീനതമൂലം 2008ൽ അടച്ചുപൂട്ടുകയായിരുന്നു. കോടികൾ വിലമതിക്കുന്ന സ്ഥാപനം വ്യാജ രേഖകൾ ഹാജരാക്കി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധി ഏറ്റെടുത്തുവെന്നാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയിൽ നൽകിയ പരാതി. കേസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി രാഹുലിനും സോണിയയക്കും മുമ്പ് സമൻസ് അയച്ചിരുന്നു. ഇതിനെതിരെ ഇവർ െെഹകോടതിയെ സമീപിക്കുകയായിരുന്നു. ഇരുവർക്കും പുറമേ സുമൻ ദുബെ, മോത്തിലാൽ വോറ, ഒാസ്കാർ ഫെർണാണ്ടസ്, സാം പിട്രോഡ, യങ് ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് കേസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.