ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ക്ക് സുബ്രത റോയ് നല്‍കിയത് 1.23 കോടി
text_fieldsലക്നോ: കഴിഞ്ഞ ഒരു വര്‍ഷം തിഹാര്‍ ജയിലില്‍ അനുഭവിച്ച പ്രത്യേക സൗകര്യങ്ങള്‍ക്ക് സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രത റോയ് നല്‍കിയത് 1.23 കോടി രൂപ. മാര്‍ച്ച് മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സുബ്രത ആഗസ്റ്റ് മുതല്‍ പ്രത്യേക സെല്ലില്‍ സൗകര്യങ്ങള്‍ അനുഭവിച്ചാണ് കഴിഞ്ഞത്. എയര്‍ കണ്ടീഷന്‍ ചെയ്ത കോണ്‍ഫറന്‍സ് മുറി, സുരക്ഷ, വൈദ്യുതി, പരിപാലനം, വാടക തുടങ്ങിയ സൗകര്യങ്ങള്‍ക്കായാണ് 1,23,70,000 രുപ ജയില്‍ അധികൃതര്‍ക്ക് നല്‍കുന്നത്. 20,000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുബ്രത റോയ് ജയിലില്‍ കഴിയുന്നത്. ജാമ്യത്തുക കെട്ടിവെക്കുന്നതിനായി ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും ആഡംബരഹോട്ടലുകള്‍ വില്‍ക്കുന്നതിനാണ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയില്‍നിന്ന് അനുമതി നേടിയത്. വൈഫൈ, വീഡിയോ കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സുബ്രതക്ക് അനുമതി നല്‍കുകയായിരുന്നു.രണ്ട് ലാപ്ടോപ്, രണ്ട് ഡെസ്ക്ടോപ്പ്, ലാന്‍ഡ്ലൈന്‍ ഫോണുകള്‍, മൊബൈല്‍ഫോണ്‍ എന്നിവ ഉപയോഗിച്ചിരുന്നു. നിശ്ചിത സമയപരിധിയില്‍ സഹായികളെ കാണാനും അനുമതിയുണ്ടായിരുന്നു. പ്രവര്‍ത്തനങ്ങള്‍ സി.സി.ടി.വി നിരീക്ഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.