നാഷനൽ ഹെറാൾഡ് കേസ്: സോണിയയും രാഹുലും 19ന് ഹാജരാകണം
text_fieldsന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയും ഈ മാസം 19ന് നേരിട്ട് ഹാജരാകാന്‍ വിചാരണകോടതി ഉത്തരവ്. മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് ഇരുവരുടെയും അഭിഭാഷകര്‍ അറിയിച്ചതിനെ തുടർന്നാണ് സമയം നീട്ടി നൽകിയത്.
സോണിയ ഗാന്ധിയും രാഹുല്ഡ ഗാന്ധിയും അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകാന്‍ തയാറാണെന്നും െെഹകോടതി വിധി കഴിഞ്ഞദിവസമാണ് വന്നതെന്നും വിധി പകർപ്പ് ഇവർക്ക് ലഭിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് സിങ് വി കോടതിയെ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നും അതുകൊണ്ട് നേരിട്ട് ഹാജരാകാന്‍ മറ്റോരു ദിവസം നല്‍കണമെന്നും സിങ് വി ആവശ്യപ്പെട്ടു.അതേസമയം കേസ് രാഷ്ട്രീയ പകപോക്കലാണെന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിപ്പിച്ചു.
ഞാന്‍ ഇന്ദിരയുടെ മരുമകള്‍; ആരെയും പേടിയില്ല –സോണിയ
ന്യൂഡല്‍ഹി: ‘ഞാന്‍ ഇന്ദിര ഗാന്ധിയുടെ മരുമകളാണ്. എനിക്ക് ആരെയും പേടിയില്ല; അസ്വസ്ഥതയുമില്ല’ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയില്‍ ഹാജരാകേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം ഇതായിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരക്ക് കോടതിയില്‍ ഹാജരാകേണ്ടിവന്നത് രാഷ്ട്രീയ എതിരാളികള്‍ക്ക് തിരിച്ചടിയായി മാറിയ സംഭവം പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അവര്‍. ഇതിനിടെ, ബി.ജെ.പിയും മോദിസര്‍ക്കാറും രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് സിങ്വി, രണ്‍ദീപ്സിങ് സുര്‍ജേവാല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.