ഡൽഹിയിൽ കാർ നിയന്ത്രണത്തിന് ഒറ്റ– ഇരട്ട നമ്പർ ഫോർമുല ജനുവരി മുതൽ
text_fieldsന്യൂഡൽഹി: ട്രാഫിക് നിയന്ത്രണത്തിനും മലിനീകരണം തടയുന്നതിനും ഡൽഹി സർക്കാർ ഏർെപ്പടുത്തിയ ഒറ്റ– ഇരട്ട നമ്പർ ഫോർമുല ജനുവരി ഒന്നുമുതൽ 15 വരെ നടപ്പാക്കും. തീയതികൾ അടിസ്ഥാനമാക്കിയായിരിക്കും ഫോർമുല നടപ്പാക്കുക.
1,3,5,7... തുടങ്ങിയ തീയതികളിൽ ഒറ്റസംഖ്യ നമ്പരുള്ള കാറുകൾക്കും 2,4,6,8... തീയതികളിൽ ഇരട്ടസംഖ്യ നമ്പരുള്ള കാറുകൾക്കും നിരത്തിൽ ഇറങ്ങാൻ അനുമതി നൽകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. രാവിലെ എട്ടു മണിമുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണമെന്നും ഞായറാഴ്ച എല്ലാ കാറുകൾക്കും നിരത്തിൽ ഇറങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
അപകടകരമായ നിലയിൽ ഉയർന്നുകൊണ്ടിരിക്കുന്ന വായു മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സർക്കാർ ഒറ്റ– ഇരട്ട നമ്പർ ഫോർമുല നടപ്പിലാക്കുന്നത്. പദ്ധതിയുടെ രൂപ രേഖ ഡിസംബർ 25 ഒാടെ തയാറാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.