ആശുപത്രി ജീവനക്കാര്‍ പണംനല്‍കി; പാക് ബാലന് അഹ്മദാബാദില്‍ ഹൃദയശസ്ത്രക്രിയ
text_fields
അഹ്മദാബാദ്: തരച്ചന്ദ് ഗെഹ്ലോട്ട് എന്ന 13കാരനായ പാക് ബാലന്‍െറ നെഞ്ചില്‍ ഇപ്പോള്‍ മിടിക്കുന്നത് അഹ്മദാബാദിലെ ആശുപത്രിജീവനക്കാരുടെ കാരുണ്യംകൂടിയാണ്. ജന്മനാ ഹൃദയത്തിന് തകരാറുള്ളതുമൂലം തരച്ചന്ദിന് ശ്വസിക്കുന്നതിനും കൂടുതല്‍ദൂരം നടക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു.
പാകിസ്താനിലെ സിന്ധിലെ മിര്‍പൂര്‍ സ്വദേശിയായ തരച്ചന്ദിനെ രാജസ്ഥാനിലെ ജോധ്പുരിലാണ് ചികിത്സക്ക് ആദ്യമത്തെിച്ചത്. പിന്നീട് അഹ്മദാബാദിലെ വി.എസ് ആശുപത്രിയിലത്തെിക്കുകയായിരുന്നു.
എന്നാല്‍, കുടുംബത്തിന് കുട്ടിയുടെ ശസ്ത്രക്രിയക്കാവശ്യമായ പണമുണ്ടായിരുന്നില്ല. ഇതറിഞ്ഞ ആശുപത്രിയിലെ ജീവനക്കാര്‍ ശസ്ത്രക്രിയക്കായുള്ള ചെലവുകള്‍ക്കുള്ള പണം നല്‍കാമെന്ന് ഏല്‍ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ പൂര്‍ത്തിയായ തരച്ചന്ദ് ഇപ്പോള്‍ ആരോഗ്യവാനാണ്.
ഏതാനും ദിവസം അത്യാസന്നനിലയില്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിഞ്ഞ കുട്ടിയെ പരിചരിക്കുന്നതിന് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രത്യേക ശ്രദ്ധയാണ് നല്‍കിയത്.
എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ വിനോദ് അഗര്‍വാള്‍ പറയുന്നത്. ആശുപത്രിയുടെ ധാര്‍മികമായ ബാധ്യതമാത്രമാണ് തങ്ങള്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതാനും ദിവസത്തിനകം ആശുപത്രിവിടാവുന്ന തരച്ചന്ദിന് ഇന്ത്യയില്‍തന്നെ തങ്ങാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.