സാക്കിര്‍ നായിക് മംഗളൂരുവിലെത്തുന്നത് തടയണമെന്ന് ബജ്രംഗ്ദള്‍
text_fieldsമംഗളൂരു: ഇസ്ലാമിക പണ്ഡിതനായ ഡോ. സാക്കിര്‍ നായിക് മംഗളൂരുവിലത്തെുന്നത് തടയണമെന്ന് ബജ്രംഗ്ദള്‍ നേതാവ് ശരണ്‍ പമ്പ് വെല്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 16 മുതല്‍ 24 വരെ നടക്കുന്ന ദത്ത മാലാ അഭിയാനയുടെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ബജ്രംഗ്ദള്‍ നേതാവ് ഇക്കാര്യം അറിയിച്ചത്.
ജനുവരി മൂന്നിന് കര്‍ണാടക ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നായിക് മംഗളൂരുവിലത്തെുമെന്നറിയിച്ചിരുന്നത്. മത വിശ്വാസത്തിന്‍െറ മറവില്‍ രാജ്യദ്രോഹികളെ മംഗളൂരുവിലേക്ക് കടത്തിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തേ പ്രവീണ്‍ തൊഗാഡിയക്കും സംഘ്പരിവാര്‍ നേതാവ് കല്ലടുക്ക പ്രഭാകര ഭട്ടിനും മംഗളൂരുവിലും സകലേശ്പുരയിലും ബംഗളൂരുവിലും പ്രസംഗിക്കുന്നതിന് വിലക്ക് കല്‍പിച്ചവരാണ് ഇപ്പോള്‍ നായികിനെ മംഗളൂരുവിലേക്ക് കൊണ്ടുവരുന്നത്. അടുത്ത വര്‍ഷം ജനുവരി ആറിന് നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ ഉഡുപ്പിയിലോ മംഗളൂരുവിലോ വിശ്വഹിന്ദു പരിഷത് അന്തര്‍ദേശീയ പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ പ്രസംഗിക്കുമെന്ന് ശരണ്‍ പമ്പ് വെല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.