ഇന്ത്യയും ജപ്പാനും ആണവകരാറിൽ ഒപ്പുവെച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയും ജപ്പാനും തമ്മിൽ സംയുക്ത ആണവകരാറിൽ ഒപ്പുവച്ചു. സൈനികേതര ആണവോര്‍ജ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ആണവോര്‍ജവും സാങ്കേതികവിദ്യയും സമാധാനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് ധാരണ. ഇതിന് പുറമേ പ്രതിരോധ കരാറിലും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുമാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്.
നേരത്തേ, ഇന്ത്യ– ജപ്പാൻ ബിസിനസ് ലീഡേഴ്സ് ഫോറത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പങ്കെടുത്തു. വേഗതയേറിയ ട്രെയിൻ സർവീസുകൾ മാത്രല്ല, വേഗതയാർന്ന വികസനമാണ് ഇന്ത്യക്കാവശ്യമെന്ന് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി. ജപ്പാനിലെ വേഗതയേറിയ ട്രെയിനിനേക്കാളും വേഗമാർന്നതാണ് നരേന്ദ്ര മോദിയുടെ പദ്ധതികളെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. എല്ലാവരെയും ഒപ്പം നിർത്തിയാണ് മോദി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ – ജപ്പാൻ ബന്ധത്തിൽ വളർച്ചയാണുണ്ടായത്. ശക്തമായ ഇന്ത്യ ജപ്പാനും ശക്തമായ ജപ്പാൻ ഇന്ത്യക്കും ഗുണം ചെയ്യുമെന്നും ആബെ പറഞ്ഞു.
ഇരു രാഷ്ട്രത്തലവൻമാരും ഇന്ന് 98,000 കോടി രൂപയുടെ കരാറുകളിലാണ് ഒപ്പുവെച്ചത്. ഇതിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഉൾപ്പെടും. 8 മണിക്കൂർ കൊണ്ട് യാത്ര ചെയ്തിരുന്ന മുംബൈ-മുതൽ അഹമ്മദാബാദ് വരെയുള്ള 505 കിലോമീറ്റർ ദൂരം ബുള്ളറ്റ് ട്രെയിനിൽ മൂന്ന് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാനാകും.
ചര്‍ച്ചകള്‍ക്കു ശേഷം ഷിന്‍സോ ആബെ മോദിക്കൊപ്പം വാരണാസി സന്ദര്‍ശിക്കും. വാരണാസിയിലെ ദശാശ്വമേഥ് ഘട്ടിലെ പ്രശസ്തമായ ഗംഗാ ആരതി ചടങ്ങിലും ആബെ പങ്കെടുക്കും.
മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഇന്നലെ അർധരാത്രിയിലാണ് ഇന്ത്യയിലെത്തിയത്. 'ഫിനോമിനൽ ലീഡർ' എന്നാണ് ഷിൻസോ ആബെയെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.