സാവകാശം ലഭിച്ചിരുന്നുവെങ്കിൽ തന്‍റെ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരുന്നേനെ- റുഖയ്യയുടെ പിതാവ്
text_fieldsന്യൂഡൽഹി: അധികൃതർ സാവകാശം തന്നിരുന്നുവെങ്കിൽ തന്‍റെ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് ചേരി ഒഴിപ്പിക്കലിനിടെ മരിച്ച റുഖയ്യയുടെ പിതാവ് മുഹമ്മദ് അൻവർ. മുൻകൂട്ടി അറിയിക്കാതെയാണ് പൊലീസെത്തിയത്. പെട്ടെന്ന് തന്നെ കൈയിൽ കിട്ടിയതെല്ലാം അടുക്കുന്നതിനിടെ അബദ്ധത്തിൽ അവളുടെ മേൽ സാധനങ്ങൾ വീഴുകയായിരുന്നു. അധികൃതർ ഞങ്ങൾക്ക് കുറച്ചുകൂടി സമയം അനുവദിച്ചിരുന്നുവെങ്കിൽ ഇപ്പോഴും എന്‍റെ മകൾ ജീവിച്ചിരുന്നേനെയെന്നും അൻവർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പാർലമെന്‍റിന് പുറത്ത് പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ആം ആദ്മി പാർട്ടി എം.പിമാർ പാർലമെന്‍റിന് പുറത്ത് ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ നടത്തി. സംഭവം നടന്ന ഷാക്കൂർ ബസ്തി ചേരിയിൽ ഇന്ന് സന്ദർശനം നടത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ആം ആദ്മി പാർട്ടിക്കൊപ്പം പാർലമെന്‍റിന് പുറത്ത് പ്രതിഷേധം നടത്താനാണ് തൃണമൂൽ കോൺഗ്രസിന്‍റെ തീരുമാനം.
യാത്രക്കാർക്കായി പുതിയ ടെർമിനൽ തുടങ്ങാനായിരുന്നു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തി ചേരിയിലെ 500 കുടിലുകള്‍ ശനിയാഴ്ച അര്‍ധരാത്രി റെയിൽവെ പൊലീസ് തകര്‍ത്തത്. ഈ സ്ഥലം അനധികൃതമായി കയ്യേറിയതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കുടിലുകള്‍ നീക്കിയത്. മൂന്ന് തവണ ഇവര്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നതായും 2015 മാര്‍ച്ച് 14 ആയിരുന്നു അവസാന തിയതിയെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.