നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയെ വിട്ടയക്കുന്നതിനെതിരെ കേന്ദ്രം
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാകാലാവധി അവസാനിക്കാനിരിക്കെ പ്രതിയെ വിട്ടയക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. മനോനിലയടക്കം എല്ലാവശങ്ങളും പരിഗണിച്ച് കുട്ടിക്കുറ്റവാളിയെ ഒബ്സര്‍വേഷന്‍ ഹോമില്‍ തന്നെ തുടര്‍ന്നും താമസിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാലും കുട്ടി ‘സാമൂഹ്യ ഭീഷണി’യായി മാറുമോ എന്ന് നിര്‍ഭയയുടെ മാതാപിതാക്കളും ഭയക്കുന്നു.
രാജ്യത്തെ ഞെട്ടിക്കുകയും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ക്കുള്ള നിയമങ്ങള്‍ വരെ പൊളിച്ചെഴുതാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ വിട്ടയക്കുന്നത് അപകടകരമാണെന്നു കാണിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
2012 ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ അറസ്റ്റിലായ കുട്ടിക്കുറ്റവാളിയെ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷത്തെ നല്ലനടപ്പിനുള്ള ശിക്ഷയാണു ലഭിച്ചത്. അടുത്ത മാസം 15നു ശിക്ഷ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഇതിന് ഒരാഴ്ച മുമ്പെങ്കിലും വിട്ടയക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.