പാക് ബോട്ട് കത്തിച്ചെന്ന് പറഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി പുറത്ത്
text_fieldsന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തോടു ചേര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 31ന് പാകിസ്താന്‍െറ ബോട്ട് കത്തിയമര്‍ന്നതിനു പിന്നില്‍ തീരസംരക്ഷണ സേനയാണെന്ന പ്രസ്താവനയിലൂടെ വിവാദം സൃഷ്ടിച്ച കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി ബി.കെ. ലോഷാലിയെ സര്‍വിസില്‍നിന്ന് പുറത്താക്കി. കോസ്റ്റ് ഗാര്‍ഡിന്‍െറ അന്വേഷണ ബോര്‍ഡാണ് തീരുമാനമെടുത്തത്. ഗാന്ധിനഗറില്‍ ഡിസംബര്‍ 31ന് ഉണ്ടായിരുന്ന താനാണ്, ഗുജറാത്ത് തീരം ലക്ഷ്യമാക്കി വരുന്ന ബോട്ട് കത്തിച്ചുകളയാന്‍ കീഴ്ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് തീരസേനാംഗങ്ങള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ ലോഷാലി പറഞ്ഞത് ഒളികാമറ പ്രയോഗത്തിലൂടെയാണ് പുറത്തുവന്നത്. ബോട്ടില്‍ വരുന്ന പാകിസ്താനികള്‍ക്ക് ബിരിയാണി വെച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും ഡി.ഐ.ജി പറഞ്ഞു. പോര്‍ബന്തറിനു സമീപം ബോട്ട് കത്തിയതിന് പ്രതിരോധമന്ത്രിയും കോസ്റ്റ് ഗാര്‍ഡും നല്‍കിയ ഒൗദ്യോഗിക വിശദീകരണം മറ്റൊന്നായിരുന്നു. കോസ്റ്റ് ഗാര്‍ഡ് പിന്തുടരുന്നുവെന്ന് കണ്ടപ്പോള്‍, ബോട്ട് ജീവനക്കാര്‍ തന്നെ സ്ഫോടനം നടത്തിയെന്നാണ് കരുതുന്നതെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം. താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും മറ്റും ലോഷാലി നല്‍കിയ മറുപടി തൃപ്തികരമല്ളെന്ന് അന്വേഷണ ബോര്‍ഡ് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.