പെട്രോളിന് 50ഉം ഡീസലിന് 46ഉം പൈസ വില കുറച്ചു
text_fieldsന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയും കുറച്ചു. പുതിയ വില അര്‍ധരാത്രി നിലവില്‍ വന്നു. പെട്രോളിന് 59.98 രൂപയും ഡീസലിന് 46.09 രൂപയുമാണ് ഡല്‍ഹിയിലെ പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവില കുറക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍, പുതിയ സാഹചര്യത്തിനനുസരിച്ച് കാര്യമായ കുറവുവരുത്താന്‍ കമ്പനികള്‍ തയാറായിട്ടില്ല. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്‍െറ വില കഴിഞ്ഞ ദിവസം ബാരലിന് 34.39 ഡോളറായി താഴ്ന്നിരുന്നു.
എന്നാല്‍, വില നിര്‍ണയിക്കുന്നതിനുവേണ്ടി പരിഗണിക്കുന്ന രണ്ടാഴ്ചത്തെ ശരാശരി വില ഇതിലും നാല്-അഞ്ച് ഡോളര്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാലാണിത്. ഡോളറിനെതിരെ രൂപ ദുര്‍ബലമായതും വില കാര്യമായി കുറയാതിരിക്കാന്‍ കാരണമായി. ലിറ്ററിന് രണ്ടുരൂപയെങ്കിലും കുറക്കാന്‍ കമ്പനികള്‍ തയാറാവുമെന്നായിരുന്നു പ്രതീക്ഷ. ഇത് എക്സൈസ് ഡ്യൂട്ടി ഉയര്‍ത്തി വിലക്കുറവിന്‍െറ നേട്ടം സ്വന്തമാക്കാന്‍ സര്‍ക്കാറിന് വഴിയൊരുക്കിയേക്കും. ഒരു വര്‍ഷത്തിനിടെ ഇങ്ങനെ അഞ്ചുതവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി ഉയര്‍ത്തിയത്. വിലക്കുറവിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട 23,200 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ അധികവരുമാനമാക്കി മാറ്റിയത്.
പുതുക്കിയ പെട്രോള്‍-ഡീസല്‍ വില (ബ്രാക്കറ്റില്‍ പഴയ വില)
ജില്ല പെട്രോള്‍ ഡീസല്‍
തിരുവനന്തപുരം64.72 (65.26)50.59 (51.10)
കൊല്ലം63.78 (64.31)50.18 (50.68)
പത്തനംതിട്ട63.59 (64.12)50.00 (50.50)
ആലപ്പുഴ63.25 (63.79)49.69 (50.19)
കോട്ടയം63.25 (63.78)49.68 (50.18)
ഇടുക്കി63.71 (64.24)50.05 (50.55)
എറണാകുളം63.53 (64.07)49.48 (49.98)
തൃശൂര്‍63.43 (63.96)49.85 (50.35)
മലപ്പുറം63.51 (64.04)49.95 (50.45)
പാലക്കാട്63.75 (64.28)50.15 (50.65)
കോഴിക്കോട്63.24 (63.77)49.69 (50.19)
വയനാട്63.80 (64.33)50.15 (50.65)
കണ്ണൂര്‍63.17 (63.70)49.62 (50.12)
കാസര്‍കോട്63.70 (64.23)50.12 (50.62)
മാഹി55.74 (56.22)45.68 (46.15)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.