കാര്‍ത്തിക്ക് ഓഹരിയുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി പരിശോധന
text_fieldsചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍െറ മകനായ കാര്‍ത്തി ചിദംബരത്തിന് വന്‍ ഓഹരിപങ്കാളിത്തമുള്ള മൂന്ന് സ്ഥാപനങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തി. വാസന്‍ ഐ കെയര്‍ ആശുപത്രി, അഡ്വാന്‍േറജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ രാത്രി വൈകിയും പരിശോധന നടക്കുന്നുണ്ട്.
എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ ഉള്‍പ്പെട്ട സ്ഥാപനമാണ് അഡ്വാന്‍േറജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിങ്. കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെ മുമ്പ് ചോദ്യംചെയ്തിരുന്നു. അതേസമയം, കാര്‍ത്തിയുടെ സ്വകാര്യ ഓഫിസ് പൂട്ടിയിട്ടിരുന്നതിനാല്‍ ഇവിടം പരിശോധിക്കാനായില്ല. ഓഫിസ് പൂട്ടി ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ കാര്‍ത്തിയുടെ സാന്നിധ്യത്തിലാകും അടുത്തദിവസങ്ങളില്‍ ഓഫിസ് പരിശോധിക്കുക.
ഡിസംബര്‍ ഒന്നിന് നടന്ന പരിശോധനകളുടെ തുടര്‍ച്ചയാണ് നടക്കുന്നതെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിലപ്പെട്ട തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായാണ് വിവരം. മൂന്ന് സ്ഥാപനങ്ങളിലും കാര്‍ത്തിക്ക് വന്‍ ഓഹരിപങ്കാളിത്തമുണ്ടെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായ നികുതിവെട്ടിപ്പും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത വിദേശ പണമിടപാടും നടന്നതായി ബന്ധപ്പെട്ടവര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ആദായനികുതി പരിശോധന രാഷ്ട്രീയ പകപോക്കലായി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.