ഒന്ന് ചോദിച്ചാല്‍ അഞ്ച് തരുന്ന എ.ടി.എം കൗണ്ടര്‍; സാങ്കേതിക തകരാറുകാരണമാണ് അബദ്ധം
text_fieldsജയ്പൂര്‍: 1000 രൂപ ചോദിച്ചാല്‍ 5000 തരുന്ന ഒരു എ.ടി.എം കൗണ്ടര്‍ ഉണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥ? ജയ്പൂരില്‍ സികാറിനടുത്ത് അജിത്ഗാറിലെ എ.ടി.എം കൗണ്ടറില്‍ സംഭവിച്ചത് അതായിരുന്നു. ആരോ ഒരാള്‍ 1000 രൂപക്കായി കാര്‍ഡിട്ടതാണ്. കൈയില്‍ കിട്ടിയതാകട്ടെ അഞ്ചിരട്ടി. വാര്‍ത്ത കാട്ടുതീപോലെ പടരാന്‍ പിന്നെ അധികനേരം വേണ്ടിവന്നില്ല. എ.ടി.എം കൗണ്ടറിനു മുന്നില്‍ ജനത്തിരക്കായി. ചോദിച്ചവര്‍ക്കൊക്കെ മെഷീന്‍ അഞ്ചിരട്ടി കൊടുത്ത് തൃപ്തിപ്പെടുത്തി. 100 ചോദിച്ചവര്‍ക്ക് 500. 1000 ചോദിച്ചവര്‍ക്ക് 5000.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കൗണ്ടര്‍ ഉടമയായ ആക്സിസ് ബാങ്ക് വിവരമറിഞ്ഞെങ്കിലും ചൊവ്വാഴ്ച രാവിലെ മാത്രമേ ടെക്നീഷ്യന്മാര്‍ എത്തുകയുള്ളൂ എന്നതിനാല്‍ അവരും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. ബാങ്കുകാര്‍ ഒരു കാര്യം ചെയ്തു. തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് എത്തി എ.ടി.എം അടച്ചു താഴിട്ട് കാവലുമേര്‍പ്പെടുത്തി. സെക്യൂരിറ്റിക്കാരനില്ലാത്ത എ.ടി.എം കൗണ്ടറാണിത്. ചൊവ്വാഴ്ച രാവിലെതന്നെ ടെക്നീഷ്യന്മാരത്തെി പ്രശ്നം പരിഹരിച്ചു.
സാങ്കേതിക തകരാറുകാരണമാണ് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചതെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. കൗണ്ടറില്‍നിന്ന് പണമെടുത്തവരുടെ ലിസ്റ്റ് ഉണ്ടെന്നും അവര്‍ എടുത്ത അധിക പണം തിരിച്ചുപിടിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.