കോണ്‍ഗ്രസ് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നു –ജെയ്റ്റ്ലി
text_fields
ന്യൂഡല്‍ഹി: തുടര്‍ച്ചയായി പാര്‍ലമെന്‍റ് നടപടി സ്തംഭിപ്പിക്കുന്നതിന് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഭാവിയിലെ പ്രതിപക്ഷത്തിന് കോണ്‍ഗ്രസ് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയാണെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ നയരൂപവത്കരണം ധനകാര്യബില്ലിലൂടെയും ഭരണപരമായ നടപടികളിലൂടെയും നടത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. പാര്‍ലമെന്‍ററി സംവിധാനത്തിലെ കുറ്റവാളികളോട് ചരിത്രം ദയ കാണിക്കുകയില്ല. ചരക്കുസേവന നികുതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന വ്യവസായപ്രമുഖരുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്നതും നികുതിയുമായി ബന്ധപ്പെട്ടതുമായ ധനകാര്യബില്ലുകള്‍ ലോക്സഭയില്‍മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ. ലോക്സഭ പാസാക്കിയ ബില്ലുകളില്‍ രാജ്യസഭക്ക് ഭേദഗതിവരുത്താനും കഴിയാതാകും.
താല്‍പര്യമുണ്ടെങ്കില്‍ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാം. എന്നാല്‍, രാജ്യത്തെ വളരാന്‍ അനുവദിക്കരുതെന്നതാണ് താല്‍പര്യമെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കും.
സഭാനടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നവര്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ ചരിത്രം ഓര്‍ക്കുന്നത് നന്നായിരിക്കും. ആഗോള സാമ്പത്തിക സാഹചര്യവും പരിഷ്കരണനടപടികളുംമൂലം ഇന്ത്യയുടെ വളര്‍ച്ചാനിരക്കില്‍ രണ്ടുശതമാനംവരെ മുന്നേറ്റമുണ്ടാകും. ഈ പ്രക്രിയയെ ആര്‍ക്കും തടയാനാകില്ളെന്ന് ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.