എതിർക്കുന്ന പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ സി.ബി.െഎക്ക് കേന്ദ്ര നിർദേശമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിസെക്രട്ടറിയേറ്റിെല തെൻറ ഒാഫിസിൽ സി.ബി.െഎ നടത്തിയ റെയ്ഡിനെ തുടർന്ന് കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശവുമായി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാൻ കേന്ദ്ര സർക്കാർ സി.ബി.െഎക്ക് നിർദേശം നൽകിയെന്ന് കെജ്രിവാൾ ആരോപിച്ചു.
എതിർക്കുകയും വഴങ്ങാതിരിക്കുയും ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളെ അവസാനിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ഒരു സി.ബി.െഎ ഒാഫിസർ തന്നോട് പറഞ്ഞതായി കെജ്രിവാൾ ട്വീറ്റ് ചെയ്തു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദുർബലമായെന്നും അതിനാൽ പ്രതിപക്ഷ പാർട്ടികളെയും ദുർബലമാക്കുകയാണ് കേന്ദ്രത്തിെൻറ തന്ത്രമെന്ന് വ്യക്തമാക്കുന്ന പത്രപ്രവർത്തകനായ മുകേഷ് കെജ്രിവാളിെൻറ ട്വീറ്റും അരവിന്ദ് കെജ്രിവാൾ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
അരവിന്ദ് കെജ്രിവാളിെൻറ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിെനതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിെൻറ ഭാഗമായാണ് സി.ബി.െഎ ഡൽഹി സെക്രട്ടറിേയറ്റിൽ റെയ്ഡ് നടത്തിയത്. അതേസമയം േകന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉൾപ്പെട്ട ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ( ഡി.ഡി.സി.എ ) അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത് ഇല്ലാക്കാനാണ് കേന്ദ്രം സി.ബി.െഎ റെയ്ഡ് നടത്തിയതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഡി.ഡി.സി.എ അഴിമതിയുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ടും എ.എ.പി പുറത്തുവിട്ടു. ജെയ്റ്റ്ലി രാജിവെക്കണമെന്നും ഇല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ജയ്റ്റ്ലിക്കെതിരായ ആരോപണങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി
അതേസമയം ഡി.ഡി.സി.എ അഴിമതിയുമായി ബന്ധപ്പെട്ട് എ.എ.പി നടത്തിയ വെളിപ്പെടുത്തലുകളെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും ബി.ജെ.പി ലോക്സഭാംഗവുമായ കീര്‍ത്തി ആസാദ് രംഗത്തുവന്നു. ഡി.ഡി.സി.എയിലെ അഴിമതിയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന വിവരങ്ങളുടെ കേവലം പതിനഞ്ച് ശതമാനം മാത്രമാണ് എഎപി ഇപ്പോള്‍ വെളിപ്പെടുത്തിയിതെന്ന് ഇന്ത്യ ടുഡെക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആസാദ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലിന് തനിക്ക് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും പരസ്യമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘കഴിഞ്ഞ എട്ടു വർഷമായി ഞാൻ ഉന്നയിച്ചുവരുന്നതാണ് ഡി.ഡി.സി.എയിലെ അഴിമതി. എനിക്ക് ആരെയും ഭയമില്ല, സസ്പെന്‍ഡ് ചെയ്യപ്പെടുമെന്ന ആശങ്കുയുമില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ഞാന്‍ എന്‍റെ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും. ധനകാര്യമന്ത്രിയാകുന്നതിന് മുമ്പ് ജെയ്റ്റ്‍ലിയായിരുന്നു ഡി.ഡി.സി.എ അധ്യക്ഷന്‍’ – കീര്‍ത്തി ആസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.