കൃഷ്ണ ഭജന്‍ ആല്‍ബത്തിന് ഗ്രാമി നോമിനേഷന്‍
text_fieldsആഗ്ര: കൃഷ്ണ ഭജനുകളുടെ ആല്‍ബമായ ‘അതിരുകളില്ലാത്ത ഭക്തി’ 58ാമത് ഗ്രാമി അവാര്‍ഡ് നോമിനേഷനില്‍. ഫെബ്രുവരി 15നാണ് ലോസ് ആഞ്ചലസില്‍ അവാര്‍ഡ് പ്രഖ്യാപനം. 11 കൃഷ്ണഭജനകളടങ്ങിയ ഈ ആല്‍ബം മികച്ച പുതുതലമുറ ആല്‍ബം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ആസ്ട്രേലിയ, അമേരിക്ക, ഇംഗ്ളണ്ട്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കമ്പോസര്‍മാരാണ് ‘അതിരുകളില്ലാത്ത’ ഈ ഗാനങ്ങളുടെ പുറകില്‍. ജര്‍മനിയിലെ കൃഷ്ണഭക്തനായ മാദി ദാസ് ആണ് ആല്‍ബത്തിന്‍െറ നിര്‍മാതാവ്. സംസ്കൃതം, ഹിന്ദി ട്രാക്കുകളില്‍ പൗരാണിക മന്ത്രങ്ങളും ആധുനിക മെലഡികളും കൂട്ടിച്ചേര്‍ത്താണ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ഇന്ത്യക്കാരനായ ഗൗരമണി അടക്കം 11 ഗായകരുണ്ട്. വിദേശ ഗായകരെല്ലാം വൃന്ദാവനിലെ ഇസ്കോണ്‍ ക്ഷേത്രം എല്ലാവര്‍ഷവും സന്ദര്‍ശിക്കുന്നവരാണ്. ആല്‍ബത്തില്‍നിന്നുള്ള വരുമാനം വൃന്ദാവനിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമാണ് ചെലവഴിക്കുന്നത്. ഒരു ഇന്ത്യന്‍ ഭക്തിഗാന ആല്‍ബം മൂന്നാമത് തവണയാണ് ഗ്രാമി നോമിനേഷനില്‍ വരുന്നത്. 2004ല്‍ ജയ് ഉത്തലിന്‍െറ ‘മോണ്ടോ രാമ’, 2013ല്‍ കൃഷ്ണ ദാസിന്‍െറ ‘ലൈവ് ആനന്ദ’ എന്നീ ആല്‍ബങ്ങള്‍ക്ക് നോമിനേഷന്‍ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.