നാഷനൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും ജാമ്യം
text_fieldsന്യൂഡൽഹി: നാഷനൽ െഹറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്ക് ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു. 50000 രൂപയുടെ സ്വന്തം ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട മോത്തിലാൽ വോറ, ഒാസ്കർ ഫെർണാണ്ടസ്,സുമൻ ദുബൈ, സാം പിത്രോദ എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.കേസ് െഫബ്രുവരി 20 ന് വീണ്ടും പരിഗണിക്കും.
നാഷനല്‍ ഹെറാള്‍ഡ് പത്രത്തിെൻറ ആസ്തി കൈയടക്കാന്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജി പരിഗണിച്ച് സോണിയക്കും രാഹുലിനുമെതിരെ കോടതി സമന്‍സ് അയച്ചിരുന്നു. ഇത് ചോദ്യംചെയ്ത് നല്‍കിയ ഹരജി ഡല്‍ഹി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും വിചാരണക്കോടതിയില്‍ ഹാജരായത്. അസുഖ ബാധിതനായതിനാൽ കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് സാം പിത്രോദയെ ഒഴിവാക്കിയിരുന്നു.
സോണിയക്കും രാഹുലിനും വേണ്ടി കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. സോണിയയുെട പാസ്പോർട്ട് പിടിച്ചുവെക്കണമെന്നും വിദേശയ യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നുമുള്ള സുബ്രമണ്യൻ സ്വാമിയുടെ വാദം കോടതി തള്ളി. ജാമ്യത്തിന് ശക്തമായ ഉപാധികൾ വേണമെന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ വാദം. ഇരു നേതാക്കളും രാജ്യത്തെ പ്രമുഖ വ്യക്തികളാെണന്നും രാഷ്ട്രീയമായ അടിവേരുകളുള്ള ഇവർ രാജ്യം വിട്ടുപോകുമെന്ന് സംശയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2.55 ഒാടെ ആരംഭിച്ച കോടതി നടപടികൾ അഞ്ച് മിനിട്ടു മാത്രമാണ് നീണ്ടത്. ഫെബ്രുവരി 20 ന് വീണ്ടും ഹാജരാവുന്നതിന് കോൺഗ്രസ് നേതാക്കൾ തടസവാദം ഉന്നയിച്ചില്ല.
സോണിയക്ക് വേണ്ടി മുൻപ്രധാനമന്ത്രി മൻമോഹൻ സിങും രാഹുലിന് വേണ്ടി സഹോദരി പ്രിയങ്ക ഗാന്ധിയുമാണ് ജാമ്യം നിന്നത്. മോത്തിലാല്‍ വോറക്കു വേണ്ടി അജയ് മാക്കനും സുമന്‍ ദുബെക്കു വേണ്ടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓസ്‌കര്‍ ഫെര്‍ണാണ്ടസിനു വേണ്ടി ഗുലാം നബി ആസാദും ജാമ്യം നിന്നു.
തങ്ങൾക്കായി ഒരുക്കിയിരുന്ന പ്രത്യേക കവാടം ഒഴിവാക്കി സോണിയയും രാഹുലും നടന്നാണ് കോടതിമുറിയിലേക്ക് കടന്നത്. കനത്ത സുരക്ഷയാണ് പാട്യാല ഹൗസ് കോടതി വളപ്പിൽ ഒരുക്കിയിരുന്നത്.
Priyanka Gandhi Vadra at Patiala House Court #NationalHerald pic.twitter.com/D1jaHEfy5W
— ANI (@ANI_news) December 19, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.